ETV Bharat / state

'കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല'; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി.

CM PINARAYI VIJAYAN  കോടതി കരിങ്കൊടി പ്രതിഷേധം  കരിങ്കൊടി പ്രതിഷേധം  MALAYALAM LATEST NEWS
HIGH COURT KERALA (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

എറണാകുളം: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചതിലെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമർശം. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

2017 ഏപ്രില്‍ ഒമ്പതിന് പറവൂരിലായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധം അരങ്ങേറിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്ന കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്ന് വ്യക്തമാക്കിയ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്ന കുറ്റവും റദ്ദാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചെറിയ കാര്യങ്ങളിലെ നിയമ നടപടികള്‍ ഒഴിവാക്കണമെന്നും ഉത്തരവിൽ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂ എന്നും കോടതി വിമർശിച്ചു. പറവൂർ കോടതിയിലെ കേസ് നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Also Read: ഒരിടത്തും മികച്ച നടപ്പാതയില്ല; കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.