തിരുവനന്തപുരം: കേരള ഹൈക്കോടതിയില്‍ 34 ഓഫിസ് അസിസ്റ്റന്‍റ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു(റിക്രൂട്ട് നമ്പര്‍ 9/2024). നേരിട്ടാണ് നിയമനം.
ശമ്പളം: 23,000-50,200. യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. എന്നാല്‍ ബിരുദം പാസായിരിക്കരുത്. പ്രായം: 02-1-1988 നും 1-1-2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒബ്‌ജക്‌ടീവ് മാതൃകയിലാണ് എഴുത്തു പരീക്ഷ. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ ജനറല്‍ നോളജും കറന്‍റ് അഫേഴ്‌സും 50 മാര്‍ക്കിനാണ്. മെന്‍റല്‍ എബിലിറ്റി-15 , ന്യൂമറിക്കല്‍ എബിലിറ്റി-20 , ജനറല്‍ ഇംഗ്ലീഷ്-15 എന്നിങ്ങനെയാണ് മാര്‍ക്ക് . 75 മിനിട്ടാണ് പരീക്ഷാ ദൈര്‍ഘ്യം. 10 മാര്‍ക്കിനുള്ളതാണ് അഭിമുഖം.
അപേക്ഷാ ഫീസ്: 500 രൂപ. എസ്എസി, എസ്‌ടി, ഭിന്ന ശേഷിക്കാരായ തൊഴില്‍രഹിതര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായും സിസ്റ്റം ജെനറേറ്റഡ് ചലാനായും പണമടയ്ക്കാം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വൈബ് സൈറ്റ്: hckrecruitment.keralacourts.in. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 2.
ALSO READ : നീറ്റ് പരീക്ഷ ക്രമക്കേട് : ഗ്രേസ് മാർക്കുകൾ ഒഴിവാക്കും, റീ-ടെസ്റ്റ് നടത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍