കണ്ണൂർ: നിർമാണത്തിലെ വ്യത്യസ്‌തകൊണ്ട് ആണ് ശ്രദ്ധേയനാവുകയാണ് കണ്ണൂർ പറശ്ശിനിക്കടവിലെ ബിജു. വളരെ കുറഞ്ഞ ദിവസം കൊണ്ട് മെറ്റൽ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് ഒറിജിലിനെ വെല്ലുന്ന ഹെലികോപ്റ്റർ നിർമിച്ച് കൈയ്യടി നേടുകയാണ് ഈ കലാകാരൻ. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ലാൻഡിംഗ് സ്‌കിഡ്, പറന്ന് ഉയരാൻ സഹായിക്കുന്ന വലിയ പങ്ക, 3-4 പേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലുള്ള സൗകര്യങ്ങൾ, പൈലറ്റിന്‍റെ റൈഡിങ് ഏരിയ എന്നിവ അടക്കം ഹെലികോപ്‌ടറിന്‍റെ ഉൾഭാഗത്ത് സജ്ജമാക്കിയിട്ടുണ്ട്.
ഈ ഹോലികോപ്‌ടർ മാതൃകയ്‌ക്ക് ഏതാണ്ട് 40000 രൂപ ചെലവായതായി ബിജു പറയുന്നു. മെറ്റൽ ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ബിജു ഇതിനകം നിരവധി സ്‌റ്റിൽ മോഡലുകൾ ചെയ്‌ത് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ധർമശാലയിൽ വച്ച് നടക്കാറുള്ള ഹാപ്പിനെസ് ഫെസ്‌റ്റിവൽ, തലശ്ശേരി ബ്രണ്ണൻ കോളജിൽ വച്ച് നടന്ന സംസ്ഥാന ബഡ്‌സ് കലലോത്സവം എന്നി വേദികളുടെ പ്രവേശനകവാടങ്ങൾ അടക്കം ബിജുവും സംഘവും ആണ് യഥാർഥ്യമാക്കിയത്.
ചെറുതും വലുതുമായ മറ്റു നിരവധി നിർമിതികളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ടൂറിസ്‌റ്റ് രംഗത്ത് അനന്ത സാധ്യതകൾ തുറന്നിടുന്ന ഇത്തരം സ്‌റ്റിൽ മോഡലുകൾ പല കേന്ദ്രങ്ങളിലേക്കും നിർമിച്ചു നൽകാനുള്ള ഒരുക്കത്തിലാണ് ബിജു. വലിയ ബസ്, ഒരു മരം എന്നിങ്ങനെ പുതിയ പദ്ധതികൾ അദ്ദേഹത്തിന്‍റെ മനസിൽ ഉണ്ട്. കൂടാതെ ആവശ്യക്കാരുടെ താത്പര്യം അനുസരിച്ച് നിർമ്മിച്ചു നൽകുവാനും തയ്യാറാണ് ബിജു.
ALSO READ: 25ൽ ബാക്കിയായൊരാൾ; കരിയെയും ചൂടിനെയും മറികടന്ന് കിരണിന്‍റെ ശ്രീകൃഷ്‌ണ ശിൽപം