തൃശൂർ: ജില്ലയിൽ പെയ്‌ത കനത്ത മഴയിൽ നഗരത്തിലെ പലയിടങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. വടക്കേ സ്‌റ്റാൻഡിന് സമീപത്തെ റോഡുകളിലും, സ്വരാജ് റൗണ്ടിലും, കൊക്കാലയിലും പൂങ്കുന്നത്തും ഉണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ ദുസ്സഹമാക്കി. അശ്വിനി ആശുപത്രിയിലും നേരിയതോതിൽ വെള്ളം കയറി.
വടക്കേചിറയ്ക്ക് സമീപമുള്ള സിറ്റി പോസ്‌റ്റ് ഓഫീസിലും വെള്ളം കയറി. ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പോസ്‌റ്റ് ഓഫീസിൽ വെള്ളം കയറിയത്. ഇതോടെ ഓഫീസ് പ്രവർത്തനങ്ങൾ താളം തെറ്റി. തൃശൂർ -കുന്നംകുളം റോഡിൽ വൻ ഗതാഗത തടസ്സമാണ് രൂപപ്പെട്ടത്. ശങ്കരയ്യ റോഡിലും, പൂത്തോളിലും കൊക്കാലയിലും സ്ഥിതി വ്യത്യസ്‌തമല്ല. രാവിലെ എട്ടുമണിയോടെ ആരംഭിച്ച കനത്ത മഴയ്ക്കും ഇടിമിന്നലിനും രണ്ടുമണിക്കൂറിന് ശേഷം അൽപ്പം ശമനം വന്നെങ്കിലും തുടരുകയാണ്.
Also Read: തൃശൂരിൽ മഴ കനക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം