വയനാട്: ജില്ലയിലെ വിവിധയിടങ്ങളില്‍ ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നിരവധി മേഖലകള്‍ ഒറ്റപ്പെട്ടതായി വിവരം. മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലയിലെ ജനങ്ങളാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടത്. മേഖലയിലേക്കുള്ള പാലവും റോഡുകളും ഒലിച്ചുപോയതോടെ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 23 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
Also Read: വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടൽ; ഒരാള്‍ മരിച്ചു, 16 പേർക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം