ETV Bharat / state

ശബരിമലയിൽ മഴ കോരിച്ചൊരിയുന്നു; ഈ മണ്ഡലകാലം തുടങ്ങിയ ശേഷം ഏറ്റവും കനത്ത മഴ പെയ്‌തത് ഇന്നും ഇന്നലെയും - SABARIMALA WITNESSING HEAVY RAIN

ശബരിമലയിൽ പെയ്‌തത് കനത്ത മഴ. ഈ മണ്ഡലകാലം തുടങ്ങിയ ശേഷം ഇന്നലെയും ഇന്നുമാണ് കനത്ത മഴ പെയ്‌തത്.

HEAVY RAIN IN SABARIMALA  ശബരിമലയിൽ പെയ്‌തത് കനത്ത മഴ  ORANGE ALERT IN PATHANAMTHITTA  SABARIMALA NEWS
Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 7:31 PM IST

പത്തനംതിട്ട: ശബരിമലയിൽ ഇന്നും ഇന്നലെയുമായി (ഡിസംബർ 12, 13) അനുഭവപ്പെടുന്നത് ഈ വർഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. വ്യാഴാഴ്‌ച രാവിലെ 8.30 മുതൽ 24 മണിക്കൂറിൽ സന്നിധാനത്ത് 68 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത്‌ ഏറ്റവും കൂടിയ മഴയാണ്. അതേസമയം നിലയ്ക്കലിൽ 73 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ 8.30നും ഉച്ചയ്‌ക്ക് 2.30നും ഇടയിൽ സന്നിധാനത്ത് 14.6 മില്ലിമീറ്റർ മഴ ലഭിച്ചു. അതേസമയം നിലയ്ക്കലിൽ 1.6 മില്ലിമീറ്ററും പമ്പയിൽ 12.6 മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യാഴാഴ്‌ച (ഡിസംബർ 12) റെഡ് അലർട്ടും വെള്ളിയാഴ്‌ച (ഡിസംബർ 13) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരുന്നു.

HEAVY RAIN IN SABARIMALA  ശബരിമലയിൽ പെയ്‌തത് കനത്ത മഴ  ORANGE ALERT IN PATHANAMTHITTA  SABARIMALA NEWS
Sabarimala (ETV Bharat)

അതേസമയം കനത്ത മഴയെ തുടർന്ന് ശബരിമലയിലേക്കുള്ള കാനനപാതകളിൽ ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പാതകളിൽ വഴുക്കൽ കാരണം തെന്നി വീഴാൻ സാധ്യത ഉള്ളതിനാൽ ഭക്തർ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ പറഞ്ഞു.

ഇന്ന് വൈകീട്ട് 3 മണിക്കുള്ള അറിയിപ്പ് പ്രകാരം ആറാട്ട് കടവ് വിസിബിയിലെ ഇരുകരയിലെയും ഷട്ടറുകൾ പരമാവധി ഉയർത്തി. കൂടാതെ മറ്റ് അഞ്ച് ഷട്ടറുകൾ കൂടി ഉയർത്തി മാറ്റിവച്ചു. കേരള ജല അതോറിറ്റി വിസിബിയിലെ ഇടതുകരയിലെ ഷട്ടർ 1.20 മീറ്റർ ഉയർത്തുകയും മധ്യഭാഗത്തെ രണ്ട് ഷട്ടറുകൾ ഉയർത്തി മാറ്റിവക്കുകയും ചെയ്‌തു.

Also Read: കാനനപാത വഴി ശബരിമല ദർശനം; തീർഥാടകർ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.