കോഴിക്കോട് : സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ബീച്ച് സർക്കാർ ജനറൽ ആശുപത്രിയിലാണ് സംഭവം. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ ആരോഗ്യ പ്രവർത്തകന്‍ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകനെതിരെ കേസെടുത്തു.
അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി ജോലിയിൽ പ്രവേശിച്ച ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ബിഎൻഎസ് 75 (1), 76, 79 വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നിലവിൽ പ്രതി ഒളിവിലാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Also Read : ഐസിയു പീഡനക്കേസ്; കോളജ് പ്രിൻസിപ്പൽ ഡിഎംഇക്ക് റിപ്പോർട്ട് സമർപ്പിച്ചു - ICU sexual assault case updates