ഇടുക്കി: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന പരിശോധന ഫലം നെഗറ്റീവായത് ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. നിപ, എംപോക്‌സ് എന്നിവ സംബന്ധിച്ച് സൂക്ഷ്‌മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
രണ്ടാമത് ഒരാൾക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് മുന്നോട്ട് പോകുന്നത്. ശ്രദ്ധയോടും കരുതലോടും കൂടിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്. നിപ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്. ഈ സമയത്ത് വലിയ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായി കൂടിയാണ് നിപ റിസർച്ച് സെന്‍റർ ആരംഭിച്ചതെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.
25-ാം തീയതിയാണ് ആദ്യ ഇൻകുബേഷൻ പീരിയഡ് പൂർത്തിയാകുക. കുറേയധികം ആളുകളെ ക്വാറന്‍റൈനിൽ നിന്ന് റിലീസ് ചെയ്യാൻ സാധിക്കും എന്നും മന്ത്രി വ്യക്തമാക്കി.
Also Read: മലപ്പുറത്തെ നിപ ബാധ; 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്