കോട്ടയം: എംപോക്‌സുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുളള ആശങ്കയും വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആശങ്കപ്പെടുത്തുന്ന വാർത്തകളോ പ്രചാരണങ്ങളോ ഇതുമായി ബന്ധപ്പെട്ട് നടത്തരുതെന്ന അഭ്യർത്ഥന മാത്രമേയുളളൂവെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് നിന്നുളള 38 വയസുകാരന് സ്ഥിരീകരിച്ച എംപോക്‌സ് ക്ലേഡ് വൺ ബി വകഭേദമാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമേ സ്വീഡനിലും തായ്‌ലാൻ്റിലും മാത്രം കണ്ടെത്തിയ ക്ലേഡ് വൺ ബി വകഭേദത്തെ കേരളത്തിൽ കണ്ടെത്തിയെന്ന് പറയുമ്പോൾ അത് പൊതുജനതാത്‌പര്യമുളള വിഷയമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതിനാൽ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ട ആവശ്യമില്ല. ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങളും നടത്തരുത്. സ്വീകരിക്കാവുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Also Read: വീണ്ടുമൊരു മഹാമാരിക്കാലം...? 'എംപോക്‌സ്' ഉയര്‍ത്തുന്ന ഭീഷണികള്‍