പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഹോം വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചനകള്‍ ഉടന്‍ കിട്ടിത്തുടങ്ങും.
നേരത്തെ സ്ട്രോങ് റൂമുകള്‍ തുറന്ന് ഇവിഎമ്മുകളെല്ലാം വോട്ടെണ്ണല്‍ മേശപ്പുറത്ത് നിരത്തിക്കഴിഞ്ഞു. പാലക്കാട്ട് വിക്‌ടോറിയ കോളജിലും വയനാട്ടില്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ജില്ലാ കലക്‌ടര്‍, രാഷ്‌ട്രീയ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്‌ട്രോങ് റൂമുകള്‍ തുറന്നത്.