മുംബൈ: തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മഹാരാഷ്‌ട്രയില്‍ മഹായുതി സഖ്യം 26 സീറ്റുകളില്‍ മുന്നേറുന്നുവെന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക കണക്കുകള്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. സകോലിയില്‍ മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെയാണ് മുന്നേറുന്നത്.
ബിജെപിയുടെ വിജയകുമാര്‍ ഗാവിത്തും മുന്നിലാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സഖ്യവും തമ്മിലാണ് സംസ്ഥാനത്ത് ഏറ്റുമുട്ടല്‍. 288 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ തന്നെ ആരംഭിച്ചു.
തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണിത്തുടങ്ങിയത്. പിന്നാലെ ഹോം വോട്ടുകളും എണ്ണാന്‍ തുടങ്ങി. എട്ടരയോടെയാണ് മെഷീനുകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയത്. ഓരോ നിയമസഭ മണ്ഡലത്തിലും 20 റൗണ്ട് വോട്ടെണ്ണല്‍ ഉണ്ടാകുമെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുപ്പത് കൊല്ലത്തിനിടിയിലെ ഏറ്റവും ഉയര്‍ന്ന പോളിങാണ് നവംബര്‍ 20ന് നടന്ന വോട്ടെടുപ്പില്‍ ഉണ്ടായത്. 66.05ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2019ല്‍ ഇത് 61.1ശതമാനമായിരുന്നു.
ബിജെപി 149 നിയമസഭ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. ശിവസേന 81ഇടത്തും അജിത് പവാറിന്‍റെ എന്‍സിപി 59 മണ്ഡലങ്ങളിലും മത്സരിക്കുന്നു.
മഹാവികാസ് അഘാടി സഖ്യത്തില്‍ കോണ്‍ഗ്രസ് 101 സ്ഥാനാര്‍ത്ഥികളെയും ശിവസേന യുബിടി 95 പേരെയും എന്‍സിപി (എസ്‌പി) 86 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്.
അതേസമയം, ജാര്‍ഖണ്ഡിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എൻഡിഎ മുന്നേറുന്നതായാണ് സൂചന. സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് മുൻ മുഖ്യമന്ത്രി ചംപെയ് സോറൻ അഭിപ്രായപ്പെട്ടിരുന്നു.
Read More: 'മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും'; ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലേറുമെന്ന് ചംപെയ് സോറൻ