ETV Bharat / state

പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സത്ക്കാരം; നടപടിയെടുക്കണമെന്ന് ഹൈക്കോടതി - HC ON BIRIYANI FEAST AT TEMPLE

പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ബിരിയാണി സത്ക്കാരം നടത്തിയ സംഭവത്തില്‍ ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് പരിഗണിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി.

ETV Bharat
SREE PADMANABHASWAMY TEMPLE (PADMANABHASWAMY TEMPLE ചിക്കൻ ബിരിയാണി സത്ക്കാരം LATEST MALAYALAM NEWS പത്മനാഭ സ്വാമി ക്ഷേത്രം)
author img

By ETV Bharat Kerala Team

Published : Oct 17, 2024, 10:41 PM IST

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സത്ക്കാരം നടത്തിയ സംഭവത്തിൽ ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ഇത്തരം സംഭവങ്ങൾ അനുവദിക്കാനാകില്ലെന്നും വീണ്ടും ആവർത്തിക്കാതിരിക്കാൻ ക്ഷേത്രം ഭരണ സമിതി ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭക്തർ നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

എക്‌സിക്യൂട്ടീവ് ഓഫിസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്‌തികയിൽ നിന്ന് നീക്കം ചെയ്യാനും ക്ഷേത്ര ഭരണ സമിതിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. സഹപ്രവർത്തകൻ്റെ മകന് സർക്കാർ ജോലി കിട്ടിയതിൻ്റെ പേരിൽ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ മതിലകം ഓഫിസിലായlരുന്നു ചിക്കൻ ബിരിയാണി സത്‌ക്കാരം നടത്തിയത്.

Also Read: 'മാളികപ്പുറം മേൽശാന്തി പദം പ്രതീക്ഷിക്കാതെ വന്ന സൗഭാഗ്യം'; ഈശ്വര സേവയ്ക്കുളള അംഗീകാരമെന്ന് വാസുദേവൻ നമ്പൂതിരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.