ETV Bharat / state

'സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ച് നീക്കണം': ഹൈക്കോടതി - HC against temples in govt land

author img

By ETV Bharat Kerala Team

Published : May 30, 2024, 10:47 AM IST

സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്‍റെ ആരാധനാലയമാണെങ്കിലും അത് പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. സർക്കാർ ഭൂമിയിൽ ആരാധനാലയങ്ങൾ പണിതത് നിയമ വിരുദ്ധമെന്നും കോടതി പറഞ്ഞു.

HIGH COURT  HC AGAINST TEMPLES IN GOVT LAND  സർക്കാർ ഭൂമി കയ്യേറ്റം  ആരാധനാലയങ്ങൾ പൊളിച്ച് നീക്കണം
HC AGAINST TEMPLES IN GOVT LAND (ETV Bharat)

എറണാകുളം : സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. സർക്കാർ ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം. ഒരു വർഷത്തിനുള്ളിൽ ഇത്തരം കയ്യേറ്റങ്ങൾ പൊളിച്ചു നീക്കണം. ആറ് മാസത്തിനുള്ളിൽ ജില്ല കലക്‌ടർമാർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

സർക്കാർ ഭൂമി കയ്യേറി ആരാധന നടത്താൻ അനുമതി നൽകരുത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നാണ് വിശ്വാസമെന്നും കോടതി വ്യക്തമാക്കി. പ്ലാന്‍റേഷൻ കോർപ്പറേഷൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാർ ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ സംബന്ധിച്ച് ആറുമാസത്തിനുള്ളിൽ ജില്ല കലക്‌ടർമാർ മറുപടി റിപ്പോർട്ട് നൽകണം. പൊളിച്ചു നീക്കൽ ഉൾപ്പെടെയുള്ള നടപടി ഒരു വർഷത്തിനുള്ളിൽ സ്വീകരിക്കുകയും വേണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

സർക്കാർ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ ഭൂമി കയ്യേറി ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് കോർപ്പറേഷൻ കോടതിയെ സമീപിച്ചത്.

ALSO READ : നടന്നത് വൻ അഴിമതി, രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല ; മൂന്നാർ കയ്യേറ്റ കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി വിമർശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.