ETV Bharat / state

ആമയിഴഞ്ചാൻ അപകടം: 'അവര്‍ യഥാര്‍ഥ നായകരാണ്'; ഫയര്‍ ഫോഴ്‌സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് - HC APPRECIATES FIRE FORCE

author img

By ETV Bharat Kerala Team

Published : Jul 14, 2024, 8:22 PM IST

ആമയിഴഞ്ചാന്‍ അപകടത്തില്‍ അഗ്നിരക്ഷ സേനാംഗങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

AMAYIZHANJAN CANAL ACCIDENT  HIGH COURT APPRECIATES FIRE RESCUE  FIRE RESCUE IN AMAYIZHANJAN  ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം
HC APPRECIATES FIRE BRIGADE (ETV Bharat)

എറണാകുളം: ആമയിഴഞ്ചാൻ തോട്ടിൽ വീണ ജോയിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ
അഗ്നിരക്ഷാസേനയെ അഭിനന്ദിച്ച്‌ ഹൈക്കോടതി. അഗ്നിരക്ഷ സേനാംഗങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അഗ്നിരക്ഷ സേനാംഗങ്ങൾ യഥാർഥ നായകരാണ്.

മകൻ്റെ വരവിനായി കാത്തിരിക്കുന്ന നിർഭാഗ്യവതിയായ ഒരമ്മയുടെ പ്രതീക്ഷയാണ് അവർ.
ഓരോ പൗരനും അഗ്നിരക്ഷ സേനയോട് കടപ്പെട്ടിരിക്കുന്നുവെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. അഗ്നി രക്ഷാ സേനയ്‌ക്കെഴുതിയ കത്തിലാണ് പരാമർശം.

ഒന്നര ദിവസത്തിലധികമായി ജോയിക്കായി തെരച്ചിൽ നടത്തുകയാണ്. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനം നടത്തുന്നതിനിടെയായിരുന്നു ശുചീകരണ തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ടത്. മാലിന്യം നിറഞ്ഞ തോട്ടിൽ സ്‌കൂബ ഡൈവിങ് ടീമടക്കം തെരച്ചിൽ തുടരുകയാണ്.

ALSO READ: ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം: ജില്ല കലക്‌ടര്‍ക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടിസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.