ETV Bharat / state

ബേലൂർ മഖ്‌ന ദൗത്യം : സംസ്ഥാനങ്ങൾ ചേർന്ന് ആക്ഷൻപ്ലാൻ തയ്യാറാക്കണമെന്ന് ഹൈക്കോടതി - കാട്ടാന ബേലൂർ മഗ്ന

വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കണമെന്ന്‌ ഹൈക്കോടതി

Kerala HC  Belur Magna mission  ബേലൂർ മഗ്ന  ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി  കാട്ടാന ബേലൂർ മഗ്ന
Kerala HC
author img

By ETV Bharat Kerala Team

Published : Feb 21, 2024, 3:48 PM IST

എറണാകുളം : ബേലൂർ മഖ്‌നയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി ഉത്തരവ്. കേരളം,കർണാടക, തമിഴ്‌നാട് തുടങ്ങി മൂന്ന് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കൂടിയാലോചന നടത്താനാണ് ഹൈക്കോടതിയുടെ നിർദേശം. കാട്ടാനയുടെ സഞ്ചാരം അതിർത്തികൾ വഴി ആയതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് (Belur Magna Mission).

ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്തുവരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കെ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാൻ വൈൽഡ് ലൈഫ് വാർഡനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ബേലൂർ മഖ്‌ന ദൗത്യം തുടരുന്നതിനിടയിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടായത്. ദൗത്യം ആരംഭിച്ച് 12 ദിവസം പിന്നിടുകയാണ്. അതേസമയം നിലവിൽ ആന കർണാടക വനാതിർത്തിയിലാണ് ഉള്ളത്. ആന വീണ്ടും കബനി പുഴ മുറിച്ചുകടന്നെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം പെരിക്കല്ലൂരിലെത്തിയ ബേലൂർ മഖ്‌ന തിരിച്ച് ബൈരക്കുപ്പ ഭാഗത്തേക്ക്‌ പോയിരുന്നു. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാനിർദേശവും നൽകിയിരുന്നു. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയിരുന്നെങ്കിലും അത് തിരിച്ചുപോയ ആശ്വാസത്തിലാണ്‌ ഇപ്പോൾ വനംവകുപ്പ് (Belur Makhna Crossed Kabini River).

കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയായ ബേലൂർ മഖ്‌ന കഴിഞ്ഞ 10നാണ് ട്രാക്‌ടര്‍ ഡ്രൈവറായ പടമല സ്വദേശി അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. മഖ്‌നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്‍റെ കുടുംബത്തിന് കര്‍ണാടക ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.