തിരുവനന്തപുരം : കേരള ഹൈക്കോടതിയുടെ അഡിഷണൽ ബെഞ്ച് തലസ്ഥാനത്ത് വരേണ്ടത് അനിവാര്യമെന്ന് പന്ന്യൻ രവീന്ദ്രൻ. ഹൈക്കോടതിയുടെ അഡിഷണൽ ബെഞ്ച് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നതിന് വേണ്ടി ഏറെ കാലമായി അഭിഭാഷ സമൂഹം നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂർ കോടതി സമുച്ചയത്തിൽ അഭിഭാഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ അഭിഭാഷക യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യൻ രവീന്ദ്രന് സ്വീകരണം നൽകി.
അഭിഭാഷകരെയും കോടതി ജീവനക്കാരെയും അഭിഭാഷക ക്ലർക്കുമാരെയും പന്ന്യൻ രവീന്ദ്രൻ നേരിൽകണ്ട് വോട്ടഭ്യർഥിച്ചു. അഭിഭാഷക യൂണിയൻ നേതാക്കാളായ എ എ ഹക്കീം, കെ ഒ അശോകൻ, സനോജ് ആർ നായർ, ഉദയഭാനു, എസ് എസ് ബാലു, എം സലാഹുദീൻ, എസ് എസ് ജീവൻ, പ്രിജിസ് ഫാസിൽ, എ ഷമീർ, രാജേഷ് ജെ ആർ, സജി എസ് എൽ, അനുപമ ശങ്കർ, അനീഷ നായർ, രാജേശ്വരി ആർ കെ എന്നിവർ പന്ന്യൻ രവീന്ദ്രനൊപ്പം ഉണ്ടായിരുന്നു.