തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് സഭയില്‍ ചോദ്യമുയര്‍ത്തിയതിന് പിന്നാലെ ചോദ്യം പിന്‍വലിച്ച് ഭരണകക്ഷി എംഎല്‍എ എച്ച് സലാം(H Salam MLA Withdraw Question In Assembly Regarding Cooperative Bank Case). സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളും അവയുടെ രാഷ്ട്രീയ ബന്ധവും വ്യക്തമാക്കണമെന്ന ചോദ്യമാണ് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം പിന്‍വലിച്ചത്. സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോദിച്ച് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ ചോദ്യം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ കൂട്ടത്തില്‍ 793 നമ്പറിട്ടാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഇത് അനുസരിച്ച് സഹകരണ വകുപ്പ് വിവരങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്‌തു. നിയമസഭ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ കൊടുത്തതിനാല്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയില്‍ നിന്നും ചോദ്യം വെട്ടുകയും നിയമസഭ വെബ്‌സൈറ്റില്‍ നിന്നും ചോദ്യം പിന്‍വലിക്കുകയും ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
കരുവന്നൂരും കണ്ടലയും പോലുള്ള വിവാദ സ്ഥാപനങ്ങളുടെ അടക്കം വിശദാംശങ്ങള്‍ പുറത്ത് വന്നാലുള്ള അപകടം തിരിച്ചറിഞ്ഞ് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ചോദ്യം പിന്‍വലിക്കാനുള്ള തീരുമാനമെന്നാണ് ആരോപണം. ക്രമക്കേട് കണ്ടെത്തിയ ഭരണ സമിതികളിലേറെയും യുഡിഎഫ് ഭരണ സമിതികളിലെന്നാണ് സഹകരണ വകുപ്പിന്‍റെ കണ്ടെത്തല്‍. ഇതിനെയും പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സലാം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.