ETV Bharat / state

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കൊമ്പൻ മുകുന്ദൻ ചരിഞ്ഞു - Guruvayur Mukundan Elephant Dies - GURUVAYUR MUKUNDAN ELEPHANT DIES

1986-ല്‍ കോഴിക്കോട് സാമൂതിരി രാജയാണ് കൊമ്പന്‍ മുകുന്ദനെ ഗുരുവായൂരില്‍ നടയ്‌ക്കിരുത്തിയത്.

GURUVAYUR MUKUNDAN  GURUVAYUR DEVASWOM ELEPHANTS  ഗുരുവായൂര്‍ മുകുന്ദൻ  ഗുരുവായൂര്‍ ദേവസ്വം ആനകള്‍
GURUVAYUR MUKUNDAN (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 11, 2024, 12:03 PM IST

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. ദേവസ്വത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 55 വയസായിരുന്നു ആനയുടെ പ്രായം. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു ആന ചരിഞ്ഞത്.

രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജ 1986 സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുന്നത്. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു.

ഇതേ തുടര്‍ന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറുണ്ടായിരുന്നില്ല. ആനത്താവളത്തിനകത്ത് സ്ഥിരമായി നടത്തിക്കാറായിരുന്നു പതിവ്. രണ്ടാഴ്‌ച മുമ്പ് തളര്‍ന്നുവീണ കൊമ്പനെ ക്രൈയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചത്.

ഇതിനുശേഷം തീര്‍ത്തും അവശനായിരുന്നു. മുകുന്ദന്‍റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.