തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനം കാവല്‍, വനിത സെക്യൂരിറ്റി ഗാര്‍ഡ് തസ്‌തികകളിലേക്കുള്ള താത്‌കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 27 ഒഴിവുകളാണുള്ളത്. ആറുമാസത്തേക്കുള്ള താത്കാലിക നിയമനം 2024 ജൂണ്‍ 5 മുതല്‍ ഡിസംബര്‍ 4 വരെയാണ്. ഈശ്വര വിശ്വാസമുള്ള ഹിന്ദുമത വിഭാഗക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
ഒഴിവുകള്‍: സോപാനം കാവല്‍ (പുരുഷന്‍മാര്‍)-15 ഒഴിവുകള്‍. ഇവര്‍ക്ക് 18000 രൂപയാണ് ശമ്പളം. ഏഴാം ക്ലാസ് പാസായവര്‍ക്കാണ് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാനാകുക. മികച്ച ശാരീരിക ക്ഷമത, കാഴ്‌ച ശക്തി എന്നിവ ഉണ്ടായിരിക്കണം. പ്രായം: 2024 ജനുവരി 1ന് 30നും 50നും ഇടയിലായിരിക്കണം.
വനിത സെക്യൂരിറ്റി ഗാര്‍ഡ്-12 ഒഴിവുകള്‍, ശമ്പളം: 18000 രൂപ, യോഗ്യത ഏഴാം ക്ലാസ് പാസ്. മികച്ച കായിക ക്ഷമതയും കാഴ്‌ച ശക്തിയും ഉണ്ടായിരിക്കണം. പ്രായം ജനുവരി 1ന് 55-60 നും ഇടയിലായിരിക്കണം.
അപേക്ഷകര്‍ ശാരീരിക ക്ഷമത, കാഴ്‌ച ശക്തി, എന്നിവ തെളിയിക്കുന്നതിനായി അസിസ്റ്റന്‍റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഗവണ്‍മെന്‍റ് ഡോക്‌ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പ് വയ്ക്കുന്ന ഡോക്‌ടറുടെ യോഗ്യത, രജിസ്റ്റര്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റ് ഒപ്പുവച്ച തീയതി എന്നിവ വ്യക്തമാക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും.
അപേക്ഷ ഫീസ്: 118 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഫോം ദേവസ്വം ഓഫീസില്‍ നിന്ന് മെയ് 18ന് വൈകിട്ട് 5 വരെ ലഭിക്കും. നേരിട്ടാണ് അപേക്ഷ വാങ്ങേണ്ടത്. അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ദേവസ്വം ഓഫീസില്‍ നേരിട്ട് നല്‍കുകയോ അഡ്‌മിനിസ്‌ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍-680101 എന്ന വിലാസത്തില്‍ തപാലിലോ അയയ്‌ക്കേണ്ടതാണ്.
മെയ് 20 വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2556335 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.