ETV Bharat / state

അമിത വേഗതയിലെത്തിയ കാർ ബൈക്കിടിച്ച് തെറിപ്പിച്ചു; കാറില്‍ തോക്കും മദ്യക്കുപ്പികളും - Mukkam Road Accident

author img

By ETV Bharat Kerala Team

Published : 2 hours ago

മുക്കം ബസ് സ്‌റ്റാൻഡിന് സമീപത്ത് കൂടെ പോവുകയായിരുന്ന ബൈക്കിൽ എതിര്‍ ദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

CAR HIT BIKE AT MUKKAM  MUKKAM BUS STAND ROAD ACCIDENT  കാർ ബൈക്കിടിച്ച് അപകടം മുക്കം  കോഴിക്കോട് മുക്കം റോഡപകടം
Road Accident at Mukkam (ETV Bharat)
മുക്കത്തെ അപകടത്തിന്‍റെ സിസിടിവി ദൃശ്യം (ETV Bharat)

കോഴിക്കോട്: അമിത വേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ കാരശ്ശേരി കല്‍പൂര്‍ സ്വദേശി സല്‍മാനും ഭാര്യക്കും പരിക്കേറ്റു. പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി.

മുക്കം ബസ് സ്‌റ്റാൻഡിന് സമീപം ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. എതിര്‍ ദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചുവീണു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് മുക്കം പൊലീസില്‍ ഏല്‍പ്പിച്ചു. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായാണ് നിഗമനം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Also Read: പത്തനംതിട്ടയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.