ETV Bharat / state

കേരളത്തിന്‍റെ ജനകീയാസൂത്രണം പഠിക്കാൻ ഗുജറാത്തിലെ ജനപ്രതിനിധികൾ; 27 അംഗ സംഘം എറണാകുളം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു - GUJARAT COUNCILOR VISIT ERANAKULAM

സംസ്ഥാനത്തെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് വേണ്ടി ഗുജറാത്തിലെ ജനപ്രതിനിധികൾ എറണാകുളം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു. വിവിധ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാരും അംഗങ്ങളും അടങ്ങുന്ന 27 പേരുടെ സംഘമാണ് ജില്ലാ പഞ്ചായത്ത് സന്ദർശിച്ചത്.

GUJARAT COUNCILOR VISIT  STUDY KERALA S PEOPLE S PLAN  ഗുജറാത്തിലെ ജനപ്രതിനിധികൾ കേരളത്തിൽ  LATEST NEWS IN MALAYALAM
GUJARAT COUNCILOR VISIT ERANAKULAM (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 10:57 PM IST

എറണാകുളം : കേരളത്തിന്‍റെ ജനകീയാസൂത്രണം പഠിക്കാൻ ഗുജറാത്തിലെ ജനപ്രതിനിധികൾ എറണാകുളം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു. ഗുജറാത്തിൽ നിന്നും വിവിധ ജില്ല പഞ്ചായത്ത് പ്രസിഡൻ്റുമാരും അംഗങ്ങളും അടങ്ങുന്ന 27 പേരുടെ സംഘമാണ് ജില്ലാ പഞ്ചായത്ത് സന്ദർശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.

ആനന്ദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹസ് മുഖ് ഭായ് പട്ടേൽ, ഗാന്ധിനഗർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശിൽപ ബെൻ പട്ടേൽ, മോർബി പഞ്ചായത്ത് പ്രസിഡന്‍റ് ഹസൻ ബെൽ, ഗുജറാത്ത് എസ്ഐആർഡി സീനിയർ ഫാക്കൽറ്റി അംഗം നിലാ പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പഠന സംഘം ജില്ലാ പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എറണാകുളം ജില്ലാ പഞ്ചായത്തിന്‍റെ കിരണം, മികവ്, ഡയാലിസിസ്, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, ഹീമോഫീലിയ പ്രവർത്തനങ്ങൾ വനിതാ ശാക്തീകരണ പ്രവൃത്തികൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവ ഗുജറാത്തിൽ നടപ്പാക്കാൻ പരിശ്രമിക്കുമെന്നും ഗുജറാത്ത് പഠന സംഘം അറിയിച്ചു . ജില്ലാ പഞ്ചായത്തിന് കിട്ടിയ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളെ കുറിച്ചും അവ നേടാൻ സഹായിച്ച പ്രവർത്തനങ്ങളെക്കുറിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ വിശദീകരിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജ്, സെക്രട്ടറി പി എസ് ഷിനോ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പഠന സംഘാഗങ്ങൾ പുഷ്‌പാർച്ചന നടത്തി.

Also Read: 'കേരളത്തിലെ മദ്രസകള്‍ പ്രവർത്തിക്കുന്നത് സർക്കാർ സഹായമില്ലാതെ': മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.