ETV Bharat / state

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം - Guest worker death - GUEST WORKER DEATH

വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. സംഭവം ചങ്ങനാശേരിയില്‍.

DEMOLISH THE HOUSE  JITHENDER FROM BIHAR  CHANGANASSERI ACCIDENT
Guest worker died by falling concrete beam of a home while on demolish the house (Etv Bharat)
author img

By ETV Bharat Kerala Team

Published : May 5, 2024, 7:04 AM IST

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം (Reporter)

കോട്ടയം: ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്‌തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്ക് ഗുരുതരമായ പരിക്കേറ്റു.

കാക്കാംതോട് പുതുപ്പറമ്പിൽ പി സി ജയിംസിൻ്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാ‌ണ് ഇന്നലെ (മെയ്‌ 4) വൈകിട്ട് അഞ്ചുമണിയോടെ അപകടം നടന്നത്. പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

Also Read: നിര്‍മാണത്തിലിരിക്കുന്ന മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു; 4 പേര്‍ക്ക് പരിക്ക്

ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തി തൊഴിലാളികളെ പുറത്തെടുത്തു. ജിതന്ദർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.