തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്നും ചാടിപ്പോയ മൂന്ന് ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം തിരികെ കൂട്ടിൽ കയറി. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ കൂട്ടിൽ കയറ്റിയതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
മാസങ്ങൾക്കു മുൻപ് മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങും ഇത്തവണ ചാടിപ്പോയ മൂന്ന് ഹനുമാൻകുരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ ഹനുമാൻ കുരങ്ങും മറ്റൊരു കുരങ്ങുമാണ് തിരികെ കൂട്ടിൽ കയറിയത്. മൂന്നാമത്തെ ഹനുമാൻ കുരങ്ങ് മരത്തിന്‍റെ മുകളിൽ തന്നെയാണ്. ഇതിനെ നിരീക്ഷിക്കാൻ നാല് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും മൃഗശാല അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തിങ്കളാഴ്‌ചത്തെ അവധിക്ക് ശേഷം ഇന്ന് മൃഗശാല വീണ്ടും പൊതുജനങ്ങൾക്കായി തുറക്കും. മൃഗശാലയിലെ മരത്തിന്‍റെ മുകളിലാണ് ശേഷിക്കുന്ന ഹനുമാൻ കുരങ്ങുള്ളതെന്നും, ഇതിനെയും ഭക്ഷണം കാട്ടി പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. മരത്തിൽ കയറി കുരങ്ങനെ പിടിക്കാനുള്ള സാധ്യതകളും പരിശോധിച്ചു വരികയാണ്.
Also Read: മൃഗശാല ജീവനക്കാരുടെ ഉറക്കംകെടുത്തുന്ന 'വില്ലന്‍'; ഹനുമാന്‍ കുരങ്ങുകളെക്കുറിച്ച് അറിയാം...