ETV Bharat / state

ഇടുക്കിയിലെ തോട്ടത്തില്‍ പടര്‍ന്ന് പന്തലിച്ച് തുടുത്ത മുന്തിരികൾ; കുഞ്ഞുമോന്‍റെ മുന്തിരിപ്പന്തല്‍ കാണാന്‍ തിരക്കേറുന്നു - Grape Cultivation In Idukki - GRAPE CULTIVATION IN IDUKKI

ഇടുക്കിയിലും മുന്തിരി വിളയുമെന്ന് തെളിയിച്ച്‌ ഉപ്പുതറ സ്വദേശിയായ കുഞ്ഞുമോൻ

KUNJUMON CULTIVATED GRAPE IN IDUKKI  GRAPE CULTIVATION  CULTIVATION OF GRAPES  മുന്തിരി കൃഷി കുഞ്ഞുമോൻ ഇടുക്കി
GRAPE CULTIVATION IN IDUKKI (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 6:52 PM IST

ഇടുക്കിയില്‍ കുലച്ചു കായ്ച്ച്‌ പടര്‍ന്ന്‌ പന്തലിച്ച്‌ മുന്തിരി (ETV Bharat)

ഇടുക്കി: ഇടുക്കിയുടെ കാഴ്‌ചകൾ പോലെ സഞ്ചാരികൾക് പ്രിയങ്കരമാണ് തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലെ മുന്തിരി പാടങ്ങൾ. തേക്കടിയും രാമക്കൽമേടും പരുന്തുംപാറയും ഒക്കെ സന്ദർശിക്കാൻ എത്തുന്നവർ കമ്പം, ഗൂഡല്ലൂർ മേഖലയിലെ മുന്തിരി പാടങ്ങളും ആസ്വദിച്ചാണ് മടങ്ങുക.

ഇനി മുന്തിരി കാഴ്‌ചകൾ തേടി തമിഴ്‌നാട്ടിലേക്ക്‌ പോകേണ്ട ഇടുക്കിയിലും മുന്തിരി വിളയുമെന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഉപ്പുതറ സ്വദേശിയായ കുഞ്ഞുമോൻ. മകളുടെ വീട്ടിൽ പോയപ്പോൾ അയൽവാസി നൽകിയ മുന്തിരിയുടെ തണ്ട് കൗതുകത്തിനാണ് കുഞ്ഞുമോൻ നട്ട് പരിപാലിച്ചത്.

ചെടി നന്നായി വളർന്നെങ്കിലും ആദ്യ വർഷം കായ്‌ഫലം ഉണ്ടായില്ല. പിന്നീട് അയൽവാസിയിൽ നിന്നുള്ള കാർഷിക അറിവ് ആണ് സഹായകരമായത്. ഇത്തവണ മുന്തിരി വ്യാപകമായി വിളവ് നൽകി. മുറ്റത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ കുലച്ചു കായ്ച്ചു കിടക്കുന്ന കാഴ്‌ച ആസ്വദിയ്ക്കാൻ നിരവധി ആളുകളും എത്തുന്നുണ്ട്. കൃഷി വിജയകരമായതോടെ കൂടുതൽ സ്ഥലത്തേക്ക്‌ വ്യാപിപ്പിയ്ക്കാൻ ഒരുങ്ങുകയാണ് ഈ കർഷകൻ.

ALSO READ: കരിഞ്ഞുണങ്ങിയ ഏലത്തട്ടകള്‍ 'ഭീമന്‍ കൂണി'ന് വഴിമാറി; വിനോദിന്‍റെ തോട്ടത്തില്‍ കൗതുക കാഴ്‌ച, കാണാന്‍ നിരവധി പേര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.