കോട്ടയം: ബിജെപി ബന്ധം ആരോപിച്ചല്ല ഇപി ജയരാജനെ മാറ്റിയെതെന്ന് മന്ത്രി ജി ആർ അനിൽ. അതൊക്കെ കാലാകാലങ്ങളിൽ എൽഡിഎഫ് ആലോചിച്ചിട്ട് നേതൃനിരയിലേക്ക് ആരാണ് എന്നുളളത് നിശ്ചയിക്കുന്നതല്ലാതെ എന്തെങ്കിലും ആരോപണത്തിൻ്റെയോ ആക്ഷേപത്തിൻ്റെയോ പേരിലാണെന്ന് താൻ മനസിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ഘട്ടങ്ങളിലും അതത് കക്ഷികൾ അതത് മുന്നണികൾ എന്നിവരാണ് തീരുമാനിക്കുന്നത്. അല്ലാതെ വേറൊരു രീതിയിലും ഞാൻ കാണുന്നില്ല. മറ്റൊരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മുകേഷിൻ്റെ രാജിയെ സംബന്ധിച്ചുളള ചോദ്യത്തിന്, പാർട്ടി പരസ്യ പ്രസ്‌താവന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജിയെ സംബന്ധിച്ച് സിപിഎം പരസ്യ പ്രസ്‌താവന നടത്തിയിട്ടില്ല. ബിനോയ് വിശ്വം പറഞ്ഞ നിലപാട് അത് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പറഞ്ഞതാണോയെന്ന് അറിയില്ല. മന്ത്രി എന്ന നിലയിലോ ജിആർ അനിൽ എന്ന വ്യക്തി എന്ന നിലയിലോ ഇപ്പോൾ പരസ്യ പ്രസ്‌താവന നടത്തുന്നില്ലെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.