ETV Bharat / state

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് ; വിസിമാരുടെ എതിർപ്പുകൾ ഗവര്‍ണര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി - ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിന്മേൽ വി സിമാരുടെ എതിർപ്പുകൾ കൂടി പരിഗണിച്ച് തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവ്. തീരുമാനം വി സിമാർക്ക് എതിരാണെങ്കിൽ 10 ദിവസത്തേക്ക് നടപടി കൈക്കൊള്ളരുതെന്ന് കോടതി. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് നിയമവിരുദ്ധമെന്ന് വി സിമാര്‍ ആരോപിച്ചിരുന്നു.

highcourt  governor Arif Mohammed Khan  ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  kerala vc issues
വിസിമാരുടെ എതിർപ്പുകൾ ഗവര്‍ണര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി
author img

By ETV Bharat Kerala Team

Published : Jan 25, 2024, 4:11 PM IST

Updated : Feb 16, 2024, 12:53 AM IST

എറണാകുളം : ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിന്മേൽ വി സിമാരുടെ എതിർപ്പുകൾ കൂടി പരിഗണിച്ച് ആറാഴ്‌ചയ്ക്കുള്ളിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവ് ( High Court Asks Governor To Consider Objections Of VCs). ചാന്‍സലറായ ആരിഫ് മുഹമ്മദ് ഖാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ആറാഴ്‌ചയ്ക്കുള്ളിൽ ഗവർണർക്ക് തീരുമാനം എടുക്കാം.

തീരുമാനം വി സിമാർക്ക് എതിരാണെങ്കിൽ 10 ദിവസത്തേക്ക് നടപടി കൈക്കൊള്ളരുതെന്ന് കോടതി ഉത്തരവിട്ടു. കാരണം കാണിക്കൽ നോട്ടിസിന്മേൽ വിസിമാർ ഉന്നയിച്ച നിയമപ്രശ്‌നവും യുജിസി മാനദണ്ഡങ്ങളും പരിഗണിച്ചാണ് ഗവർണർ തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി.

അതേസമയം സംസ്‌കൃതം കാലിക്കറ്റ് സർവകലാശാല വി സിമാരുടെ നിയമനം അസാധുവാക്കണമെന്നുള്ള ക്വാ വാറണ്ടോ റിട്ടിന്മേലുള്ള വാദവും ആറാഴ്‌ചയ്ക്ക് ശേഷം നടത്തുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെടിയു വി സി നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെയായിരുന്നു ഗവർണർ സംസ്ഥാനത്തെ വിവിധ സർവകലാശാല വി സിമാർക്ക് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. തുടർന്ന്, കാരണം കാണിക്കൽ നോട്ടിസ് ചോദ്യം ചെയ്‌ത് വി സിമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസ് നിയമവിരുദ്ധമെന്നായിരുന്നു വി സിമാരുടെ വാദം.

Last Updated : Feb 16, 2024, 12:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.