തിരുവനന്തപുരം : സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ താൻ ചുമതലപ്പെടുത്താതെ പ്രോ ചാൻസലർക്ക് അധികാരമില്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ചുമതലപ്പെടുത്തിയത് വിസിയെയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി സുപ്രീം കോടതി വിധി ലംഘിച്ചാണ് ഇടപെട്ടത് (Governor Arif Mohammed Khan on KU senate meeting). കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ചുവെന്നും മന്ത്രിയുടെ നടപടി സമാന്യ മര്യാദയില്ലാത്തതെന്നും ഗവർണർ വിമർശിച്ചു (Governor Arif Mohammed Khan criticized Minister R Bindu).
സ്ഥിരം വിസിയെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ചാൻസലര്‍ ആയ ഗവർണറുടെ നിർദേശത്തിൽ ഇന്നലെ (16.02.2024) ആണ് സെനറ്റ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും താത്കാലിക വിസി മോഹൻ കുന്നുമ്മലും തമ്മിൽ വാക്ക് തർക്കം (Minister R Bindu KU VC clash at senate meeting) ഉണ്ടാകുകയായിരുന്നു.
യോഗം വിളിച്ചത് താനാണെന്നും യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടത് താനാണെന്നും മോഹൻ കുന്നുമ്മൽ യോഗത്തിൽ പറഞ്ഞു. എന്നാൽ പ്രോ ചാൻസലറായ തനിക്ക് യോഗത്തിന്‍റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന് മന്ത്രിയും വാദിച്ചു. യോഗത്തിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടത് ഇല്ല എന്ന പ്രമേയം ഇടത് അംഗം നസീബ് അവതരിപ്പിച്ചു. പിന്നാസെ പ്രമേയം പാസായെന്നും യോഗം അവസാനിച്ചുവെന്നും മന്ത്രിയും പറഞ്ഞു.
ഇതിനിടെ യുഡിഎഫ് അംഗങ്ങൾ കാലടി സര്‍വകലാശാല മുൻ വിസി ഡോ. ദിലീപ് കുമാറിൻ്റെ പേരും ഗവർണറുടെ നോമിനികൾ എംകെസി നായരുടെ പേരും വിസിക്ക് മുന്നിൽ സമർപ്പിച്ചു. പിന്നാലെയാണ് തനിക്ക് കിട്ടിയ പേരുകളിൽ ഒന്ന് ഗവർണർക്ക് സമർപ്പിക്കുമെന്നും ഇടത് അംഗങ്ങൾ സമർപ്പിച്ച പ്രമേയം പാസായിട്ടില്ലെന്നും വിസി പറഞ്ഞത്. യോഗം വിളിച്ചത് താനാണ് എന്നും യോഗത്തിന്‍റെ അധ്യക്ഷന്‍ താനാണ് എന്നും വിസി പറഞ്ഞു. എന്നാൽ വിസിയുടെ നിർദേശം അംഗീകാരിക്കാതെ യോഗം പിരിയുകയായിരുന്നു.
സംസ്ഥാനത്ത് എസ്‌എഫ്‌ഐ-പോപ്പുലര്‍ ഫ്രണ്ട് സഖ്യം പ്രവർത്തിക്കുന്നു: ഗവർണർ : സർക്കാർ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പ്രവർത്തകരെ ഉപയോഗിച്ച് തന്നെ നേരിടുന്നുവെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിൽ തനിക്കെതിരെ പ്രതിഷേധം ഉയർത്തിയവരിൽ പിഎഫ്ഐ പ്രവർത്തകരുണ്ട്. അറസ്റ്റ് ചെയ്‌തവരിൽ ഏഴ് പേർ പിഎഫ്‌ഐ പ്രവർത്തകരാണ്. തനിക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.