ETV Bharat / state

ചെറൂപ്പയിലെ ഹെൽത്ത് യൂണിറ്റിനോട് സര്‍ക്കാര്‍ അവഗണന; വോട്ട് ബഹിഷ്‌കരണത്തിന് ഒരുങ്ങി നാട്ടുകാർ - People Ready For Boycott Vote

ചെറൂപ്പ ഹെൽത്ത് യൂണിറ്റ് വികസനത്തിന് ആരോഗ്യവകുപ്പ് വാക്കുപാലിക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിക്കാൻ ഒരുങ്ങി നാട്ടുകാർ.

Health Unit problem  People Ready For Boycott Vote  kozhikode  Government Does Not Solve Problems
വോട്ട് ബഹിഷ്‌കരണത്തിന് ഒരുങ്ങി നാട്ടുകാർ
author img

By ETV Bharat Kerala Team

Published : Mar 20, 2024, 10:17 AM IST

വോട്ട് ബഹിഷ്‌കരണത്തിന് ഒരുങ്ങി നാട്ടുകാർ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിന് കീഴിലുള്ള മാവൂർ ചെറൂപ്പയിലെ ഹെൽത്ത് യൂണിറ്റിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ ഇടപെടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു (People Are Ready For Boycott Vote). നേരത്തെ ആശുപത്രി വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ 56 ദിവസത്തെ സമരത്തെത്തുടർന്ന് ആരോഗ്യവകുപ്പ് നൽകിയ ഉറപ്പ് ഇതുവരെ പാലിക്കാത്തതാണ് തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരണത്തിലേക്ക് തങ്ങളെ എത്തിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് ബാനറുകളും ബോർഡുകളും സ്ഥാപിച്ച് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ദിവസേന ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ചെറൂപ്പ ആശുപത്രിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വേണ്ടത്ര ചികിത്സ സൗകര്യങ്ങൾ ലഭിച്ചിരുന്നില്ല. ഉച്ചയാകുമ്പോഴേക്കും ആശുപത്രിയിൽ യാതൊരുവിധ സേവനങ്ങളും രോഗികൾക്ക് ലഭ്യമായിരുന്നില്ല.

ഇത് ഉയർത്തി കാണിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നേരത്തെ 56 ദിവസം നീണ്ടുനിന്ന സമരം സംഘടിപ്പിച്ചത്. കൂടാതെ ഏറെ ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിട്ടും ഡോക്‌ടർമാരുടെ അടക്കമുള്ള സേവനങ്ങൾ പരിമിതമായിരുന്നു. മുൻപ് വർഷത്തിൽ മുന്നൂറോളം പ്രസവ കേസുകൾ വരെ കൈകാര്യം ചെയ്‌തിരുന്ന ആശുപത്രി സർക്കാരിന്‍റെ കടുത്ത അവഗണനയെ തുടർന്നാണ് ഇത്തരത്തിൽ ശോചനീയാവസ്ഥയിലേക്ക് മാറിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നാട്ടുകാരുടെയും സർവകക്ഷികളുടെയും നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്ന് ആരോഗ്യവകുപ്പ് സ്വീകരിച്ച പരിഹാര നടപടികൾ ഒന്നും തന്നെ പ്രാവർത്തികമാവാത്തതാണ് ഇപ്പോൾ നാട്ടുകാരെ വോട്ട് ബഹിഷ്‌കരിക്കുക എന്ന കടുത്ത തീരുമാനത്തിൽ എത്തിച്ചത്. സമരം അലോസരപ്പെടുത്തിയ സർക്കാരിന്‍റെയും തദ്ദേശസ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ചെറൂപ്പ ഹെൽത്ത് യൂണിറ്റിനെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം. അടിയന്തരമായി ചെറൂപ്പ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ വോട്ട് ബഹിഷ്‌കരിക്കുന്നതോടൊപ്പം ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകാൻ ആണ് നാട്ടുകാരുടെ തീരുമാനം.

ALSO READ : മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയാലിസിസും നിലച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.