ETV Bharat / state

വിദ്യാര്‍ഥിനിയുടെ പരാതി: വിരമിക്കൽ ദിനത്തിൽ കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പലിലെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍ - Government Action Against principal

വിരമിക്കൽ ദിനത്തിൽ അധ്യാപികയ്ക്ക് എതിരെ നടപടി. എസ്എഫ്ഐ നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയെന്ന് അധ്യാപിക.

COLLEGE PRINCIPAL M RAMA  STUDENT COMPLAINT AGAINST PRINCIPAL  GOVERNMENT ACTION AGAINST M RAMA  KASARAGOD GOV COLLEGE ISSUE
Govermnet Going to Take Action Again Against to Kasaragod Gov College Principal M Rama
author img

By ETV Bharat Kerala Team

Published : Mar 29, 2024, 7:39 PM IST

കാസര്‍കോട് : ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം. രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഒന്നര വര്‍ഷം മുന്‍പ് അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് വിരമിക്കല്‍ ദിനത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോര്‍ട്ട്. അതേ സമയം സര്‍ക്കാര്‍ നടപടി എസ്എഫ്ഐ നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണെന്നാണ് എം. രമയുടെ വാദം.

2022 ഓഗസ്റ്റില്‍ കോളജില്‍ പി ജി പ്രവേശനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാര്‍ഥിനിയോടും പിതാവിനോടും എം രമ മോശമായി പെരുമാറിയെന്നും പ്രവേശന നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെന്നുമാണ് പരാതി. പരാതിയില്‍ 2022 നവംബറില്‍ തന്നെ വിദ്യാര്‍ഥിനിക്ക് ടിസി നല്‍കിയതിന്‍റെ രേഖകള്‍ സഹിതം എം. രമ സര്‍വകലാശാലയ്ക്ക് വിശദീകരണവും നല്‍കിയിരുന്നു.

ഇതേ പരാതിയിലാണ് അധ്യാപികയുടെ വിരമിക്കല്‍ ദിനത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്‌ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വിരമിക്കല്‍ ദിനത്തിലെ നടപടി തന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയാനാണെന്നാണ് എം രമയുടെ ആരോപണം.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പ്രിൻസിപ്പലിന്‍റെ ചുമതല വഹിച്ചിരുന്ന രമയെ കോളജില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു. കോളജിലെ വിദ്യാർഥിനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

  • " class="align-text-top noRightClick twitterSection" data="">

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാസർകോട് ഗവൺമെന്‍റ് കോളജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയർന്നതോടെ പ്രിൻസിപ്പൽ രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നി‍ർദേശം നൽകിയിരുന്നു. പ്രിൻസിപ്പലിനെ ഉപരോധിച്ചുകൊണ്ട് എസ്എഫ്ഐ പ്രതിഷേധം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ നീക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നി‍ർദേശം നൽകിയത്.

വിദ്യാർഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌ത പ്രിൻസിപ്പൽ രമ രാജിവയ്ക്കണമെന്ന ആവശ്യം മുൻനിർത്തിയായിരുന്നു എസ്എഫ്ഐ ഉപരോധം. കോളജിലെ ഫിൽട്ടറിൽ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി ഉയർന്നത്.

20 മിനിറ്റിന് ശേഷമാണ് വിദ്യാർഥികളെ തുറന്ന് വിട്ടതെന്നും പരാതിക്കാർ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് പിന്നീട് പ്രിൻസിപ്പൽ വ്യക്തമാക്കി. എന്നാൽ ഇതുണ്ടായില്ലെന്നും വീണ്ടും പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നുമായിരുന്നു വിദ്യാർഥികളുടെ പരാതി.

അതേസമയം സർക്കാരിന്‍റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകുന്നത് കോളജിന്‍റെ അക്കാദമിക അന്തരീക്ഷത്തിന്‍റെ അച്ചടക്കത്തെ ദോഷകരമായി ബാധിക്കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.