ETV Bharat / state

കോഴിക്കോട് ഗുണ്ടാക്രമണം; മര്‍ദനമേറ്റ യുവാവ് ചികിത്സയില്‍ - Gangster Attack In Kozhikode

പെരുമണ്ണയില്‍ ഗുണ്ടാക്രമണത്തില്‍ യുവാവിന് പരിക്ക്. മുഖത്തും കൈയ്‌ക്കും കാലിനും പരിക്കേറ്റ യുവാവ് ചികിത്സയില്‍. അന്വേഷണം ആരംഭിച്ച് പന്തീരാങ്കാവ് പൊലീസ്.

കോഴിക്കോട് ഗുണ്ടാ ആക്രമണം  GOONS ATTACK IN KOZHIKODE  കോഴിക്കോട് യുവാവിനെ മർദിച്ചു  KOZHIKODE PERUMANNA
Ajmal Roshan (33) (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 18, 2024, 5:48 PM IST

കോഴിക്കോട്: പെരുമണ്ണയില്‍ ഗുണ്ടാസംഘത്തിന്‍റെ ആക്രമണം. യുവാവിന് പരിക്ക്. വെള്ളായിക്കോട് സ്വദേശി അജ്‌മൽ റോഷനാണ് (33) മർദനമേറ്റത്. കിണാശ്ശേരി സ്വദേശി സജാദ്, മാത്തറ സ്വദേശി റഷീദ് എന്നിവരാണ് മർദനത്തിനിരയാക്കിയതെന്ന് റോഷന്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവാനന്തരം ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ ആശുപത്രിയിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് റോഷന് നേരെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായെത്തിയ ഇരുവരും റോഷനെ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ റോഷന്‍റെ നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മര്‍ദനത്തില്‍ മുഖത്തും കൈയ്‌ക്കും കാലിനും പരിക്കേറ്റ റോഷനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി സംബന്ധമായ തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

Also Read: കാറില്‍ കെട്ടിയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; അടിമാലിയില്‍ യുവാവിന് ക്വട്ടേഷന്‍ സംഘത്തിന്‍റെ മര്‍ദനം, അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.