ETV Bharat / state

തൃശൂർ വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ - MAN ARRESTED FOR GANJA SELLING IN THRISSUR - MAN ARRESTED FOR GANJA SELLING IN THRISSUR

തീരദേശ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി കഞ്ചാവ് വിൽക്കുന്ന മഹാരാഷ്‌ട്ര സ്വദേശിയാണ് അറസ്‌റ്റിലായത്. കഞ്ചാവ് കൈമാറുന്നതിനായി കാത്തുനിൽക്കുന്ന സമയത്താണ് പൊലീസിൻ്റെ പിടിയിലാകുന്നത്.

കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു  തൃശൂരിൽ കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ  POLICE ARRESTED YOUTH WITH GANJA  YOUTH ARRESTED WITH GANJA IN THRISSUR
Maharashtra native arrested with ganja in thrissur (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 10:20 AM IST

പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്‌ട്ര സ്വദേശി പിടിയിലായപ്പോൾ (ETV Bharat)

തൃശൂർ : വാടാനപ്പള്ളിയിലെ ചിലങ്ക സെൻ്ററിൽ നിന്നും പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ തൃശൂർ റൂറൽ ജില്ല ഡൻസാഫ് ടീമും വാടാനപ്പിള്ളി പൊലീസും ചേർന്ന് പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ സയ്യിദ് ഇർഫാൻ (32) നെ ആണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തീരദേശ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

കഞ്ചാവ് കൈമാറുന്നതിനായി കാത്തു നിൽക്കുന്ന സമയത്താണ് ഇയാൾ പൊലീസിൻ്റെ പിടിയിലാകുന്നത്. പ്രതി ആർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ആരൊക്കെയാണ് ഇതിൻ്റെ ഉപഭോക്താക്കൾ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശർമയുടെ നിർദേശ പ്രകാരം തൃശൂർ റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ബിനു, എസ്ഐമാരായ മുഹമ്മദ് റഫീഖ്, ശ്രീലക്ഷ്‌മി, തൃശൂർ റൂറൽ ഡാൻസാഫ് എസ്ഐമാരായ സിആർ പ്രദീപ്, പിപി ജയകൃഷ്‌ണൻ, ടിആർ ഷൈൻ, സീനിയർ സിപിഒമാരായ സൂരജ് വി, ദേവ്, ലിജു ഇയ്യാനി, സോണി, എംവി മാനുവൽ, നിഷാന്ത്, ഷിൻ്റോ, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ സജയൻ, ബൈജു, രൺദീപ് എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Also Read: കോഴിക്കോട് നഗര മധ്യത്തിൽ കൊലപാതകശ്രമം; യുവാക്കൾ അറസ്റ്റിൽ

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.