കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി എക്‌സൈസ്. ആശുപത്രിക്ക് എതിർവശത്തുള്ള കാടുപിടിച്ച പറമ്പിലാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ഒരു മീറ്ററോളം പൊക്കമുള്ള കഞ്ചാവ് ചെടിക്ക് മൂന്നര മാസത്തെ വളർച്ചയുണ്ട്.
കോട്ടയം എക്സൈസ് സിഐ ശ്രീരാജ് ആയിരുന്നു പരിശോധന നടത്തിയത്. ഇവിടെ കഞ്ചാവ് ചെടി ഉണ്ടെന്നുള്ള രഹസ്യവിവരത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെടി കണ്ടെത്തിയത്. കഞ്ചാവ് നട്ടു വളർത്തിയ ആളെ പിടിക്കാനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുന്നതായി പൊലീസ് പറഞ്ഞു.
Also Read: മദ്യലഹരിയിൽ വാക്കേറ്റം; ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു