മലപ്പുറം: തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ നിന്നും 12 കിലോ കഞ്ചാവ് ശേഖരം പിടികൂടി. തിരൂര്‍ ആര്‍പിഎഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. അതേസമയം പ്രതിയെ കണ്ടെത്താനായില്ല.
ഇന്ന് രാവിലെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് ആര്‍പിഎഫും എക്‌സൈസും ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ മംഗലാപുരം ഇന്‍റർസിറ്റി എക്‌സ്പ്രസിന്‍റെ ശുചിമുറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 2 കിലോ വരുന്ന 6 കവറുകളില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടത്തിയത്.
ട്രെയിന്‍ മാര്‍ഗം തിരൂരിലേക്ക് കഞ്ചാവ് ഉള്‍പ്പെടെ ലഹരി ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവിരത്തെ തുടര്‍ന്നാണ് ആര്‍പിഎഫും എക്‌സൈസും ചേര്‍ന്ന് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്‍പിഎഫ് എസ് ഐ സുനില്‍കുമാര്‍, എഎസ്‌ഐമാരായ സജി അഗസ്റ്റിന്‍, പ്രമോദ്, കെവി ഹരിഹരന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ സവിന്‍, കോണ്‍സ്റ്റബിള്‍ പ്രജിത്ത്, എക്‌സൈസ് സര്‍ക്കള്‍ ഇന്‍സ്‌പെക്‌ടര്‍ വി ആര്‍ സജികുമാര്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എന്‍ അബ്‌ദുള്‍ വഹാബ്, എക്‌സൈസ് ഓഫിസര്‍മാരായ ഹരീഷ് ബാബു, രൂപിക, മുഹമ്മദ് നിസാര്‍, എന്നിവരടിങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Also Read: മണ്ണുത്തിയിൽ വന്‍ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ