ETV Bharat / state

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 55 കിലോ കഞ്ചാവ് പിടിച്ചെടുത്തു, 2 പേര്‍ അറസ്‌റ്റില്‍ - രണ്ട് പേര്‍ അറസ്റ്റില്‍

ആന്ധ്രയില്‍ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട ലഹരി വ്യാപാരിയാണ് കോഴിക്കോട് പിടിയിലായത്.

55 kg Ganja Caught In Calicut  ganja caught in calicut  രണ്ട് പേര്‍ അറസ്റ്റില്‍  ലഹരി വ്യാപാരികള്‍ പിടിയില്‍
55 kg Ganja Caught In Calicut
author img

By ETV Bharat Kerala Team

Published : Feb 5, 2024, 6:05 PM IST

കോഴിക്കോട് : പൂവാട്ടുപറമ്പിൽ കാറിൽ കടത്തുകയായിരുന്ന 55 കിലോ കഞ്ചാവ് പിടികൂടി(55 kg Ganja Caught In Calicut ). മെഡിക്കൽ കോളജ് പോലീസും ഡാൻസഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചാത്തമംഗലം ചൂലൂർ നെല്ലിക്കോട് പറമ്പിൽ മുരളീധരൻ, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ജോൺസൺ എന്നിവരെ അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആന്ധ്രയിൽ നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

കോഴിക്കോട് എത്തിച്ചശേഷം വിവിധ ഇടനിലക്കാർക്ക് പാക്കറ്റുകളിൽ ആക്കി വിതരണം ചെയ്യുകയാണ് ഇവരുടെ രീതി.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ 20 ലക്ഷത്തോളം രൂപ വിലവരും. പ്രതികൾ രണ്ടുപേരും നാഷണൽ പെർമിറ്റ് ലോറികളിൽ ഡ്രൈവർമാരായി ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. മുരളീധരൻ നേരത്തെ ആന്ധ്രയിൽ കഞ്ചാവ് കടത്തിന് പിടിക്കപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും കഞ്ചാവ് കടത്തുകയായിരുന്നു. പ്രതികളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.