തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാൻ്റെ പ്രതിമ കെഎസ്ആർടിസിയുടെ ചെലവിൽ പുനഃസ്ഥാപിക്കും. ശക്തൻ തമ്പുരാന്‍റെ പ്രതിമ കെഎസ്ആർടിസിയുടെ ചെലവിൽ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉറപ്പു നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു
പ്രതിമയുടെ ശില്‌പികളുമായി കൂടിയാലോചിച്ച് എത്രയും വേഗത്തിൽ പ്രതിമ പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും സ്ഥലം സന്ദർശിച്ചശേഷം മന്ത്രി വ്യക്തമാക്കി. തൃശൂർ എംഎൽഎ പി ബാലചന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഇന്ന് പുലർച്ചെയാണ് നിയന്ത്രണംവിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് തൃശൂർ ശക്തൻ നഗറിലുള്ള ശക്തൻ തമ്പുരാൻ്റെ പ്രതിമയിലേക്ക് ഇടിച്ചു കയറിയത്.
Also Read: തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്‍ പ്രതിമയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്