തൃശൂർ: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനിടെ മരിച്ച തൃശൂർ കല്ലൂർ സ്വദേശി സന്ദീപ് ചന്ദ്രൻ്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലെ പൊതുദർശനത്തിന് ശേഷം 12 മണിയോടെ വടൂക്കര എസ്എൻഡിപി ശ്‌മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
റഷ്യന്‍ സേനയുടെ ഭാഗമായിരുന്ന സന്ദീപ് കഴിഞ്ഞ ഓഗസ്റ്റിലാണ് കൊല്ലപ്പെടുന്നത്. ഒന്നര മാസത്തോളമുള്ള കാത്തിരിപ്പുകള്‍ക്കൊടുവിലാണ് സന്ദീപിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിങ് സംഘത്തിനു നേരെ യുക്രെയ്‌ൻ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ഏഴു പേരും ജോലിയ്ക്കായി റഷ്യയിലേക്ക് പോയത്. മോസ്കോയിൽ റെസ്റ്റോറൻ്റിലെ ജോലിയ്‌ക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാൻ്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപ് കൊല്ലപ്പെട്ടുവെന്ന വിവരം നാട്ടിലറിയുന്നത്.
Also Read: റഷ്യൻ സൈന്യത്തിന് നേരെ യുക്രെയ്‌ന്‍ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു