ETV Bharat / state

തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റില്‍ - Fraud case woman arrested - FRAUD CASE WOMAN ARRESTED

തട്ടിപ്പ് കേസില്‍ ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന സ്‌ത്രീ പൊലീസ് പിടിയില്‍. പിടിയിലായത് പത്തനംതിട്ട ചെന്നീര്‍ക്കര വാടകയ്ക്ക് താമസിച്ചിരുന്ന തഴവ സ്വദേശി രേഖ.

FRAUD  FRAUD CASE WOMAN ARRESTED  REKHA P HARI  PATHANAMTHITTA
Fraud case; woman who Take bail and not present on Court arrested
author img

By ETV Bharat Kerala Team

Published : Apr 14, 2024, 3:21 PM IST

പത്തനംതിട്ട : തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയതു. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പത്തനംതിട്ട ചെന്നിർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി ഹരി (44)യെയാണ് ആറന്മുള പൊലീസ് എറണാകുളത്തു നിന്ന് കണ്ടെത്തി അറസ്റ്റ് ചെയതത്.

2013 ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയത് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ്വീകരിച്ചു വരവേയാണ് എറണാകുളത്ത് താമസിച്ചു ഇവർ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവർ രേഖ പി എന്നും രേഖ എന്നും പേരുകളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ, പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ ഇവരുടെ പേരിൽ ഉണ്ട്.

രണ്ടു വർഷമായി എറണാകുളത്ത് ഒരു ഫ്ലാറ്റിൽ താമസിച്ച ശേഷം ഇൻഫോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞ വിശ്വസിപ്പിച്ചു രണ്ടരക്കോടിയോളം രൂപ ആളുകളിൽ നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Also Read:നിക്ഷേപത്തിന്‍റെ പേരിൽ തട്ടിയത് 20 കോടി; മലയാളികള്‍ ഹൈദരബാദ് പൊലീസിന്‍റെ പിടിയില്‍

ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ സി കെ മനോജിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്‌ടർ അജയൻ, എഎസഐ റസീന, മുബാറക്ക് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തു നിന്ന് പിടികൂടിയത്, അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.