ETV Bharat / state

ഗേറ്റ് ദേഹത്തുവീണ് നാലുവയസുകാരന് ദാരുണാന്ത്യം ; അപകടം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ - ഗേറ്റ് ദേഹത്ത് വീണ് ദാരുണാന്ത്യം

മലപ്പുറം ഓമാനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാലുവയസുകാരൻ മരിച്ചു

Four Year Old Boy Died  നാലു വയസുകാരന് ദാരുണാന്ത്യം  ഗേറ്റ് ദേഹത്ത് വീണ് ദാരുണാന്ത്യം  Boy Died While Playing With Friends
Four Year Old Boy Died
author img

By ETV Bharat Kerala Team

Published : Jan 30, 2024, 11:24 AM IST

മലപ്പുറം : ഗേറ്റ് ദേഹത്തുവീണ് നാലുവയസുകാരന് ദാരുണാന്ത്യം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. കൊണ്ടോട്ടി ഓമാനൂർ കീഴ്‌മുറി എടക്കുത്ത് താമസിക്കുന്ന മുള്ളമടക്കല്‍ ഷിഹാബുദ്ദീന്‍റെ മകന്‍ മുഹമ്മദ് ഐബക്ക് 4 ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ നീക്കുന്ന ഗേറ്റ് കുട്ടിയുടെ മേലെ മറിഞ്ഞു വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടി എത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ് റസീന. സഹോദരങ്ങള്‍ റിഷാന്‍, ദില്‍ഷാല്‍ ഐദിന്‍.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടർ നടപടികൾക്ക് ശേഷം മയ്യിത്ത് ഇന്ന് ഓമാനൂർ വലിയ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.