ETV Bharat / state

മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ മർദിച്ച സംഭവം: പ്രായപൂർത്തിയാകാത്തവരടക്കം 4 പേർ പിടിയിൽ - MOONNUPEEDIKA ATTACK ARREST - MOONNUPEEDIKA ATTACK ARREST

പ്രായപൂർത്തിയാവാത്ത മറ്റ് രണ്ട് പേരടക്കം നാല് പ്രതികളെയാണ് കയ്‌പമംഗലം പൊലീസ് പിടികൂടിയത്. ഹെല്‍മറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

YOUTH ATTACK CASE IN MOONNUPEEDIKA  FOUR ARRESTED IN YOUTH ATTACK CASE  മൂന്നുപീടികയില്‍ യുവാവിനെ മർദിച്ചു  മർദനം
Accused in Moonnupeedika Youth Attack Case (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 12, 2024, 10:31 PM IST

തൃശൂർ : യുവാവിനെ നടുറോഡില്‍ വെച്ച് മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ കയ്‌പമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തു. തൃശൂരിലെ മൂന്നുപീടികയിലാണ് സംഭവം. പെരിഞ്ഞനം സ്വദേശി ആദിത്യന്‍(19), പഞ്ചാരവളവ് സ്വദേശി അതുല്‍കൃഷ്‌ണ(23) എന്നിവരും പ്രായപൂർത്തിയാവാത്ത മറ്റ് രണ്ട് പേരെയും അടക്കം നാല് പേരെയാണ് അറസ്റ്റ് ചെയ്‌തത്.

പെരിഞ്ഞനം സ്വദേശിയായ അശ്വിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് യുവാവിനെ നടുറോഡില്‍ വച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. കുറച്ചു ദിവസം മുമ്പ് അശ്വിന്‍റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാൾ വാങ്ങിയിരുന്നു. തിരികെ കിട്ടാതായതോടെ മൊബൈല്‍ ഹെഡ് സെറ്റ് എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അശ്വിന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Also Read: ഹെൽമെറ്റിനെ ചൊല്ലി തർക്കം, തൃശൂരില്‍ യുവാക്കളെ വളഞ്ഞിട്ട് തല്ലി സംഘം; വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.