ETV Bharat / state

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപേർ പിടിയിൽ - 4 Arrested In NEYYATTINKARA MURDER

യുവാവിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

NEYYATTINKARA MURDER  NEYYATTINKARA MURDER FOUR ARRESTED  YOUTH MURDERED  THIRUVANANTHAPURAM CRIME
Four arrested in Neyyattinkara Murder Of Youth
author img

By ETV Bharat Kerala Team

Published : Mar 29, 2024, 8:05 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര കുടങ്ങാവിളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ പിടിയിൽ. വെൺപകൽ സ്വദേശിയായ ജിബിൻ, കണ്ണറവിള സ്വദേശി മനോജ്, ചപ്പാത്ത് സ്വദേശി അഭിജിത്ത്, കഴുവൂർ സ്വദേശി രജിത്ത് എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ഊരുട്ടുകാലയിൽ ആദിത്യനെ(23) കഴിഞ്ഞ ദിവസം രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
പിടിയിലായ നാല് പേരും മുമ്പ് ആദിത്യൻ ജോലി ചെയ്‌തിരുന്ന പർപ്പിട കമ്പനിയിലെ ജീവനക്കാരും സുഹൃത്തുക്കളും ആണ്. ആദിത്യന്‍റെ ബൈക്ക് ഭാസ്‌കർ നഗറിലെ ഒരു സ്വകാര്യ വ്യക്തിക്ക് പണയപ്പെടുത്തിയിരുന്നു. ഇതിന് ലഭിക്കേണ്ട തുകയെ ചൊല്ലിയുള്ള തർക്കങ്ങളാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കുടങ്ങാവിളക്ക് സമീപം കാറിൽ എത്തിയ സംഘം ആദ്യത്തിനെ ചർച്ചയ്ക്ക് വേണ്ടി വിളിച്ചു വരുത്തി. തുടര്‍ന്ന് ആദിത്യനെ വെട്ടിയ ശേഷം അക്രമി സംഘം കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അക്രമി സംഘം എത്തിയ കാർ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. അതേസമയം, അക്രമികൾ സഞ്ചരിച്ച കാർ വാടകയ്ക്ക് എടുത്തതാണെന്നും നെയ്യാറ്റിൻകര ഓല സ്വദേശി അച്ചുവിന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും പൊലീസ് കണ്ടെത്തി. അച്ചുവിന്‍റെ പിതാവ് സുരേഷിനെ പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അന്വേഷണത്തിൻ്റ ഭാഗമായി അച്ചുവിന്‍റെ വീട്ടിൽ പോലീസ് എത്തിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആദിത്യന്‍റെ മരണത്തിൽ നേരിട്ട് പങ്കുള്ള മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും പൊലീസ് തുടർന്നു വരികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആദിത്യന്‍റെ മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകി. അമരവിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യൻ.

Also Read : നെയ്യാറ്റിൻകരയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു - Youth Killed In Thiruvananthapuram

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.