ETV Bharat / state

കോഴിക്കോട് മോഷണ ശ്രമം; നാല് യുവാക്കൾ അറസ്റ്റില്‍ - 4 Arrested During Robbery Attempt - 4 ARRESTED DURING ROBBERY ATTEMPT

താമരശേരിയില്‍ മോഷണ ശ്രമത്തിനിടെ യുവാക്കള്‍ പൊലീസ് പിടിയില്‍. താമരശേരി പൊലീസിൻ്റെ രാത്രികാല പെട്രോളിങ്ങിനിടയിലാണ് നാലംഗ സംഘം പിടിയിലായത്.

കോഴിക്കോട് മോഷണ ശ്രമം  KOZHIKODE THEFT  ROBBERY ATTEMPT IN THAMARASSERY  MALAYALAM LATEST NEWS
Four Arrested During Robbery Attempt In Kozhikode (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 11, 2024, 9:57 AM IST

കോഴിക്കോട്: താമരശേരിയില്‍ മോഷണ ശ്രമത്തിനിടെ നാല് യുവാക്കൾ പിടിയില്‍. മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, ബാലുശ്ശേരി സ്വദേശി വീരന്‍, വയനാട് കമ്പളക്കാട് സ്വദേശി അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. താമരശേരി പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പെട്രോളിങ്ങിനിടയിലാണ് മോഷണ സംഘം പിടിയിലായത്.

മലപ്പുറത്ത് നിന്ന് മോഷ്‌ടിച്ച സാധനങ്ങളുമായാണ് ഇവർ കോഴിക്കോടെത്തിയത്. അമ്പായത്തോട് വച്ച് സംശയാസ്‌പദമായ സാഹചര്യത്തിൽ പിക്കപ്പ് വാൻ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ ഓടിച്ചു പോയി.

തുടർന്ന് പൊലീസ് പിന്തുടരുന്നത് കണ്ട് പിക്കപ്പ് വാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാല് പേരെയും തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം നടത്താനാണ് ഇവരെത്തിയതെന്ന് മനസിലായത്. പരിശോധനയിൽ ഇവരുടെ വാഹനത്തില്‍ നിന്നും വെല്‍ഡിങ് മെഷീൻ, പമ്പുസെറ്റുകള്‍, വാഹനങ്ങളുടെ റേഡിയേറ്റര്‍, സ്‌പാനര്‍, സ്ക്രൂഡ്രൈവര്‍ തുടങ്ങിയവ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വണ്ടിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മലപ്പുറത്ത് നിന്നും മോഷ്‌ടിച്ചു കൊണ്ടുവരികയാണെന്ന് വ്യക്തമായത്. പിടിയിലായ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Also Read: കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം; കള്ളനെ സിസിടിവി വച്ച് പിടിച്ച് പൊലീസ്- വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.