ETV Bharat / state

മൂന്നാർ സഹകരണ ബാങ്കിലെ അഴിമതി ശരിവച്ച് എസ് രാജേന്ദ്രൻ; സിപിഎമ്മിന് കടുത്ത വെല്ലുവിളി- വീഡിയോ - S Rajendran On CPM Member KV Sasi

author img

By ETV Bharat Kerala Team

Published : Jul 12, 2024, 10:04 PM IST

2020 ല്‍ തന്നെ ബാങ്കിനെ സംബന്ധിച്ച പരാതിയും കാര്യങ്ങളും പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. നേതാക്കന്മാരുടെ ഇപ്പോഴത്തെ ന്യായീകരണം മുൻകൂർ ജാമ്യമെടുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MUNNAR SERVICE CORPORATIVE BANK  മുൻ എംഎൽഎ എസ് രാജേന്ദ്രൻ  സിപിഎമ്മിനെതിരെ അഴിമതി ആരോപണം  CPIM
Former MLA S Rajendran (ETV Bharat)
ഹൈഡൽ ടൂറിസം പദ്ധതിയില്‍ അഴിമതി ആരോപിച്ച് എസ് രാജേന്ദ്രൻ (ETV Bharat)

ഇടുക്കി: അഴിമതി ആരോപണം ഉയർന്ന മൂന്നാർ സഹകരണ ബാങ്കിനും പ്രസിഡന്‍റ് കെ വി ശശിക്കും സിപിഎമ്മിനുമെതിരെ ആരോപണവുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സഹകരണ ബാങ്കിനെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്.

സിപിഐഎം നേതൃത്വം നൽകുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ പണം ഉപയോഗപ്പെടുത്തി ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചതിലും ഹോട്ടൽ വാങ്ങിയതിലും അഴിമതി ഉണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത് സിപിഐഎം ജില്ലാ സെക്രട്ടറി അടക്കം നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിൽ അഴിമതി നടന്നിട്ടുണ്ടെന്നും അഴിമതിയെ സംബന്ധിച്ച 2020 തന്നെ പാർട്ടിയെ ബോധ്യപ്പെടുത്തി എന്നത് അടക്കമുള്ള എസ് രാജേന്ദ്രൻ്റെ വെളിപ്പെടുത്തൽ. നേതാക്കന്മാരുടെ ഇപ്പോഴത്തെ ന്യായീകരണം മുൻകൂർ ജാമ്യമെടുക്കലാണെന്നും രാജേന്ദ്രൻ പറഞ്ഞു.

ഹൈഡൽ ടൂറിസത്തിനായി ബാങ്കിൽ നിന്ന് പണം പിൻവലിച്ചത് നിയമപരമായി രേഖകളില്ലാതെയാണെന്നും, പാർട്ടിക്കുവേണ്ടി മൂളുന്നവർ മാത്രമാണ് ബോർഡംഗങ്ങൾ എന്ന് രാജേന്ദ്രൻ ആരോപിച്ചു. ബാങ്കിന്‍റെ പണമുയോഗിച്ച് ഹോട്ടൽ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ട്. ഇതിന്‍റെ രേഖകൾ നിയമപരമല്ല എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥന്മാർ ഭരണ സ്വാധീനത്തിൽ കീഴ്‌പ്പെടുക്കുകയാണെന്നും രാജേന്ദ്രൻ കുറ്റപ്പെടുത്തി.

ബാങ്ക് പ്രസിഡന്‍റ് ആയിരിക്കുന്ന കെ വി ശശിക്കെതിരെ നിരന്തരം രാജേന്ദ്രൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നിലവിൽ ബാങ്കിനെതിരെ അഴിമതി ആരോപണം ഉയരുന്ന സാഹചര്യത്തിൽ രാജേന്ദ്രൻ കൂടി രംഗത്തെത്തുന്നത് സിപിഎമ്മിനും വെല്ലുവിളിയാണ്.

Also Read: 'കൂടുതൽ പറഞ്ഞാൽ പലതും തുറന്ന് പറയും'; എസ് രാജേന്ദ്രന്‍റെ ആരോപണങ്ങള്‍ തള്ളി കെവി ശശി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.