തൃശൂർ: പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് സുനില്‍ കുമാറിന്‍റെ പ്രതികരണം. 'സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ത്തകള്‍ വെച്ച് പ്രതികരിക്കുന്നത് അനൗചിത്യമായിരിക്കും. റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും' വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
Also Read:തൃശൂര്‍ പൂരം കലക്കിയ സംഭവം: വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി, ഡിവൈഎസ്‌പിയ്‌ക്ക് സസ്‌പെന്‍ഷന്‍