ETV Bharat / state

വിവാദങ്ങള്‍ക്കൊടുവില്‍ പരിഹാരം; കാസര്‍കോട് ഗവ. കോളജിലെ മുൻ പ്രിൻസിപ്പാളിന് പെൻഷൻ അനുവദിച്ചു - M Rama approved for Pension

എസ്എഫ്ഐ പ്രവര്‍ത്തകരുമായി നടന്ന വാക്കുതര്‍ക്കങ്ങളുടെയും തുടര്‍ സംഭവങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയായിരുന്നു കാസർകോട് ഗവൺമെൻ്റ് കോളജ് മുന്‍ പ്രിൻസിപ്പാളായ എം രമ.

author img

By ETV Bharat Kerala Team

Published : Jul 8, 2024, 5:59 PM IST

GOVT COLLEGE PRINCIPAL RAMA ISSUE  കാസർകോട് ഗവൺമെന്‍റ് കോളജ്  എസ്എഫ്ഐ പ്രിൻസിപ്പാള്‍ എം രമ  KASARAGOD GOVERNMENT COLLEGE
Former Kasaragod Govenment College Principal M Rama (ETV Bharat)

കാസർകോട് : ഗവൺമെന്‍റ് കോളജിലെ മുൻ പ്രിൻസിപ്പാള്‍ എം രമയ്ക്ക് പെൻഷൻ അനുവദിച്ചു. എം രമ വിരമിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പെൻഷൻ നൽകാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.

കാസർകോട് ഗവൺമെൻ്റ് കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകരുമായി നടന്ന വാക്കുതര്‍ക്കങ്ങളുടെയും തുടര്‍ സംഭവങ്ങളുടെയും പേരില്‍ വിവാദത്തിലായ വ്യക്തിയായിരുന്നു എം രമ. പെൻഷൻ നിഷേധിച്ചതോടെ ഗവൺമെന്‍റ് കോളജ് മുൻ പ്രിൻസിപ്പാളായ എം രമ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ഹൈക്കോടതി വിധിയുണ്ടായിട്ടും രാഷ്‌ട്രീയ ഇടപെടൽ കാരണമാണ് പെൻഷൻ നിഷേധിക്കുന്നതെന്നും കോളജിൽ ഇപ്പോഴും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും രമ ആരോപിച്ചിരുന്നു. എസ്എഫ്ഐയും ഇടത് അധ്യാപക സംഘടനകളുമാണ് തന്നെ വേട്ടയാടുന്നതെന്നും അവര്‍ പറഞ്ഞു.

മാർച്ചിലാണ് സർവീസിൽ നിന്ന് രമ വിരമിച്ചത്. സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ട് വർഷം മുമ്പ് നൽകിയ പരാതിയിൽ രമയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഈ നടപടി പെൻഷൻ അടക്കമുള്ള അനുകൂല്യങ്ങൾ തടയാനാണെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു. പലതവണ അപേക്ഷ നൽകിയെങ്കിലും ഫയൽ പഠിക്കണമെന്ന് കാണിച്ച് പരിഗണിക്കാതിരിക്കുകയാണെന്നും നീതി നിഷേധമാണ് നടക്കുന്നതെന്നും രമ പറഞ്ഞിരുന്നു.

Also Read : പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചെന്ന ആരോപണമുന്നയിച്ച വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.