ETV Bharat / state

മിക്‌സ്‌ചര്‍ 'കളറാക്കി'; വില്‍പ്പന നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് - SYNTHETIC COLOUR IN BAKERY MIXTURES

പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ടാട്രസിന്‍റെ സാന്നിധ്യം. സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ.

FOOD ADULTERATION KOZHIKODE  FOOD COLOR TARTRAZINE IN MIXTURE  FOOD SAFETY DEPARTMENT KOZHIKODE  MIXTURE SALES BANNED IN BAKERY
Synthetic Food Color Tartrazine In Bakery Product, Kozhikode (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 3:34 PM IST

കോഴിക്കോട്: നല്ല മഞ്ഞ നിറത്തിലുള്ള മിക്‌സ്‌ചറാണോ നിങ്ങള്‍ കടയില്‍ നിന്ന് വാങ്ങുന്നത്. ഒരു നിമിഷം അതിന്‍റെ കവറില്‍ രേഖപ്പെടുത്തിയ ചേരുവകളിലേക്ക് ഒന്നു ശ്രദ്ധിക്കൂ. ടാട്രസിന്‍ എന്ന കളര്‍ ചേര്‍ന്നതായിക്കണ്ടാല്‍ ആ മിക്‌സ്‌ചര്‍ വേണ്ടെന്നു വെക്കുന്നതാകും നല്ലത്. ബേക്കറികളിൽ വിൽക്കുന്ന മിക്‌സ്‌ചറിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറം ചേർക്കൽ വ്യാപകമാകുകയാണ് കോഴിക്കോട്ട്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ടാട്രസിൻ, മിക്‌സ്‌ചറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ തെരച്ചിലിലാണ് ടാട്രസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ബന്ധപ്പെട്ട കടകളിലെ മിക്‌സ്‌ചറിന്‍റെ വിൽപനയും അത് നിർമിച്ച് വിതരണം നടത്തിയ സ്ഥാപനത്തിലെ മിക്‌സ്‌ചറിംഗ് നിർമ്മാണവും ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്‍റ് കമ്മീഷണർ നിരോധിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"ടാട്രസിൻ എന്ന കളർ, പെർമിറ്റഡ് ഫുഡ് കളർ ആണെങ്കിലും മിക്‌സ്‌ചറിൽ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകൾ എല്ലാം തന്നെ അലർജി ഉണ്ടാക്കുവാൻ സാധ്യതയുള്ളതാണ്. ഇതിൽ ടാട്രസിന് കൂടുതൽ അലർജി സാധ്യത ഉള്ളതിനാൽ പലതരം ഭക്ഷ്യവസ്‌തുക്കളിലും ചേർക്കുന്നതിന് കൂടുതൽ നിയന്ത്രണം ഉണ്ട്. മിക്‌സ്‌ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോഗിക്കുന്നത്. കൃത്രിമ നിറം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് കോഴിക്കോട് ജില്ലയിൽ 'നിറമല്ല രുചി' എന്ന പേരിൽ വ്യാപകമായ ബോധവത്‌കരണവും സോഷ്യൽ മീഡിയ പ്രചാരണവും നൽകിയിരുന്നു.

FOOD ADULTERATION KOZHIKODE  FOOD COLOR TARTRAZINE IN MIXTURE  FOOD SAFETY DEPARTMENT KOZHIKODE  MIXTURE SALES BANNED IN BAKERY
Social Media Campaign Against Synthetic Food Colours (ETV Bharat)

എന്നാൽ ഉത്‌പാദകർ ഇത്തരം ബോധവത്‌കരണ പ്രചരണങ്ങൾ ശ്രദ്ധിക്കുകയോ നിയമത്തെക്കുറിച്ച് പഠിക്കാൻ തയ്യാറാവുകയോ ചെയ്യുന്നില്ല. നിയമ വിരുദ്ധമായി നിറം ചേർത്ത് ഉത്പാദനവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും'' ഭക്ഷ്യ സുരക്ഷ അസിസ്‌റ്റന്‍റ് കമ്മിഷണർ എ സക്കീർ ഹുസൈൻ പറഞ്ഞു.

നിരോധിച്ചത് ഈ ഉല്‍പ്പന്നങ്ങള്‍

കോഴിക്കോട് ജില്ലയില്‍ വടകര ജെറ്റി റോഡിലെ ഹർഷ ചിപ്‌സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്‌സ്, മുക്കം അഗസ്ത്യാൻമുഴി ബ്രദേഴ്‌സ് ബേക്‌സ് ആൻഡ് ചിപ്‌സ് എന്നീ സ്ഥാപനങ്ങളിലെ മിക്‌സ്‌ചറിന്‍റെ വിൽപനയാണ് നിരോധിച്ചത്. പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറിക്ക് മിക്‌സ്‌ചർ ഉത്പാദിപ്പിച്ച് വിൽപന നടത്തിയ ഓമശ്ശേരി പുതൂർ റിയ ബേക്കറിയുടെ മിക്‌സ്‌ചറിന്‍റെ ഉത്പാദനവും ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്‍റ് കമ്മിഷണർ നിരോധിച്ചു. നിയമ വിരുദ്ധമായി കൃത്രിമ നിറം ചേര്‍ത്ത് വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനിച്ചു.

Awareness Campaign By Food Safety Department (Food Safety Kerala Website)

ടാട്രസിൻ ഉപയോഗിച്ചാൽ..

കൃത്രിമ നിറം ചേർക്കുന്ന പദാർഥങ്ങളിൽ വീര്യം കൂടിയതാണ് ടാട്രസിൻ. അലർജി, ആസ്‌തമ , ഉത്കണ്‌ഠ, ത്വക്ക് രോഗങ്ങൾ എന്നിവക്ക് ഇത് കാരണമാകുന്നു. അതുകൊണ്ട് ഭക്ഷ്യ വസ്‌തുക്കളിൽ ഈ കൃത്രിമ നിറം ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്‌സ്‌ചറിൽ മഞ്ഞ നിറം ലഭിക്കാനാണ് ടാട്രസിൻ ഉപയോഗിക്കുന്നത്. മിക്‌സ്‌ചര്‍ എന്നത് പേരുപോലെ പലതരം വസ്‌തുക്കളുടെ മിശ്രിതമാണ്. കടലമാവ്, കടലപ്പരിപ്പ്, കപ്പലണ്ടി, വെളിച്ചെണ്ണ, മുളകുപൊടി, കറിവേപ്പില, ഉപ്പ് തുടങ്ങിയവ ഇതിൽ ഉള്‍പ്പെടുന്നു. അതിൽ ടാട്രസിനും കൂടി ചേർത്ത് അധികം കളറാക്കിയാൽ പിടി വീഴും.

Also Read:കുരുമുളക്‌ ചതച്ചിട്ടൊരു വെറൈറ്റി ചായ; റെസിപ്പി ഇതാ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.