ETV Bharat / state

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകര്‍ന്നു ; അഴിച്ചതാണെന്ന് ഡിടിപിസി - Floating Bridge Collapsed - FLOATING BRIDGE COLLAPSED

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകര്‍ന്നു. അതേസമയം, തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം

FLOATING BRIDGE AT MUZHAPPILANGAD  FLOATING BRIDGE COLLAPSED  KANNUR  FLOATING BRIDGE
Floating Bridge at Muzhappilangad Beach Collapsed
author img

By ETV Bharat Kerala Team

Published : Apr 1, 2024, 1:49 PM IST

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകര്‍ന്നു ; അഴിച്ചതാണെന്ന് ഡിടിപിസി

കണ്ണൂർ : മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകര്‍ന്നു. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിച്ചിരുന്നത്. ഇന്നലെ ഉണ്ടായ അതിശക്തമായ കടലാക്രമണത്തിൽ ആണ് ബ്രിഡ്‌ജ് തകർന്നത്. ശക്തമായ തിരയില്‍ അകപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ പല ഭാഗങ്ങളും വേര്‍പെട്ടുപോവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കടലാക്രമണ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിലേക്ക് ആളുകളെ കയറ്റിയിരുന്നില്ല. ഇതിനാല്‍ തന്നെ മറ്റ് അനിഷ്‌ട സംഭവങ്ങളുണ്ടായിട്ടില്ല. അതേസമയം, തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം.

നേരത്തെ വര്‍ക്കല ബീച്ചിലെയും തൃശൂര്‍ ചാവക്കാട്ടെ ബീച്ചിലെയും ഫ്ലോട്ടിങ് ബ്രിഡ്‌ജുകള്‍ തകര്‍ന്നിരുന്നു. വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകര്‍ന്ന് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഫ്ലോട്ടിങ് ബ്രിഡ്‌ജിന് തകരാര്‍ സംഭവിക്കാതിരിക്കാൻ ഭാഗങ്ങള്‍ അഴിച്ചുവയ്ക്കു‌കയായിരുന്നുവെന്നാണ് ഡിടിപിസി അധികൃതര്‍ പറയുന്നത്.

ഞായറാഴ്‌ച (31-03-2024) വൈകിട്ട് ബീച്ചിലേക്ക് ആളുകള്‍ വന്നിരുന്നെങ്കിലും ബ്രിഡ്‌ജിലേക്ക് കയറ്റിയിരുന്നില്ല. മുന്‍കരുതലായി രാത്രി തന്നെ കുറച്ചുഭാഗങ്ങള്‍ അഴിച്ചുവച്ച് കെട്ടിവയ്ക്കു‌കയായിരുന്നു. 15 ഓളം ആങ്കറുകള്‍ അഴിച്ചുവച്ചിരുന്നതായി അധികൃതർ അറിയിച്ചു. ബ്രിഡ്‌ജിന്‍റെ ഭാഗത്തുതന്നെയാണ് ബാക്കി ഭാഗങ്ങള്‍ കെട്ടിവച്ചത്. അത് ശക്തമായ തിരയില്‍ കരയിലേക്ക് എത്തുകയായിരുന്നുവെന്നും ആളുകള്‍ വീഡിയോ എടുത്ത് ബ്രിഡ്‌ജ് തകര്‍ന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമാണെന്നാണ് ഡിടിപിസി പറയുന്നത്.

വര്‍ക്കല ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകർന്ന് 15 പേർക്ക് പരിക്ക് : തിരുവനന്തപുരം വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകർന്ന് 15 പേർക്ക് പരിക്ക്. മാർച്ച് 9 നാണ് സംഭവം നടക്കുന്നത്. അനധികൃതമായി നൂറുകണക്കിനാളുകൾ ബ്രിഡ്‌ജിൽ കയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 15 പേരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ കൈവരി തകർന്ന് വിനോദ സഞ്ചാരികൾ കടലിൽ വീഴുകയായിരുന്നു.

ALSO READ : വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് അപകടം: പഠനമോ അനുമതിയോ ഇല്ലെന്ന് വിവരം..അഴിമതിയെന്ന് അടൂർപ്രകാശ്...

മാസങ്ങൾക്ക് മുൻപാണ് വിനോദ സഞ്ചാര വകുപ്പ് വർക്കല ക്ലിഫിന് സമീപം ഫ്ലോട്ടിങ് സ്ഥാപിച്ചത്. ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസാണ് ഉദ്‌ഘാടനം നിർവഹിച്ചത്. അപകടം നടന്നയുടൻ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് ഉദ്യോഗസ്ഥരും സെക്യൂരിറ്റി ഗാർഡും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നടന്ന സമയം പാലത്തിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരമാല രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.