തിരുവനന്തപുരം: മൈക്രോ സോഫ്‌റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്ന് (ജൂലൈ 19) രാത്രി പുറപ്പെടേണ്ട മൂന്ന് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ മൂന്ന് വിമാനങ്ങളാണ് റദ്ദാക്കിയത്. രാത്രി 8.55നുള്ള തിരുവനന്തപുരം-ബെംഗളൂരു (691 STD.2055 TRV-BLR), രാത്രി 10.10 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹൈദരാബാദ് (335 STD.2220 TRV-HYD), രാത്രി 10.45 നുള്ള തിരുവനന്തപുരം-ചെന്നൈ(6959 STD.2245 TRV-MAA) എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.
വിന്‍ഡോസ് തകരാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈനിന്‍റെ പ്രവര്‍ത്തനത്തെ മാത്രമെ ബാധിച്ചിട്ടുള്ളൂവെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിവരം.