തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്‌ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്‌ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവര്‍ രക്ഷപ്പെട്ടു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള 'ചിന്തധിര' എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും, കോസ്റ്റല്‍ പൊലീസും നടത്തിയ തെരച്ചിലാണ് വിക്‌ടറിനെ കണ്ടെത്തിയത്.
പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഈ വര്‍ഷം മുതലപ്പൊഴിയില്‍ ഇതുവരെ 13 അപകടങ്ങളിലായി മൂന്ന് മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് നഷ്‌ടപ്പെട്ടത്. മുതലപ്പൊഴി, ഹാര്‍ബറായി രൂപാന്തരം പ്രാപിച്ചശേഷം ഇതുവരെ 70 ലേറെ മത്സ്യത്തൊഴിലാളികള്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്.
Also Read: കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്, പ്രതി കസറ്റഡിയില്‍