കോട്ടയം : മെഡിക്കൽ കോളജിന് സമീപത്ത് കടകളിലുണ്ടായ തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. പൊലീസിന്‍റെയും ഫയർഫോഴ്‌സിന്‍റെയും കൃത്യമായ ഇടപെടൽ കാരണം മറ്റുസ്ഥാപനങ്ങളിലേക്ക് തീ പടർന്നുപിടിക്കാതെ അണയ്‌ക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും എത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീ പിടിച്ചതിന്‍റെ കാരണം അന്വേഷിക്കാൻ പൊലീസിനെയും, ഇലക്‌ട്രിസിറ്റി ബോർഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച മെഡിക്കൽ കോളജിന് സമീപം സ്വകാര്യ ബസ് സ്റ്റാന്‍റിലെ മൂന്ന് കടകള്‍ക്കാണ് തീപിടിച്ചത്. മെയിൻ റോഡിലെ മെത്തക്കടയിലേക്കും ചെരുപ്പ് കടയിലേക്കും ഉള്‍പ്പടെയാണ് തീ പടര്‍ന്നത്.