ഇടുക്കി: നെടുംകണ്ടം മുണ്ടിയെരുമയിലുണ്ടായ തീപിടുത്തത്തിൽ കനത്ത നാശം. ആറ് കർഷകരുടെ കൃഷി ഭൂമി നശിച്ചു ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുണ്ടിയെരുമ അമ്മാവൻ പടിയിലാണ് തീപിടുത്തം ഉണ്ടായത്.
കൃഷി ഭൂമിയ്‌ക്ക് സമീപത്തെ പാറയിലെ പുല്ല് കത്തുകയും കൃഷി ഭൂമിയിലേയ്‌ക്ക് പടരുകയുമായിരുന്നു. വളരെ വേഗം തീ ആളി പടർന്നതിനാൽ പെട്ടന്ന് അണയ്ക്കാൻ സാധിച്ചില്ല. പിന്നീട് നാട്ടുകാർ കൃഷിയ്ക്കായി ശേഖരിച്ചിരുന്ന വെള്ളവും പാമ്പാടുമ്പാറ പഞ്ചായത്ത് കുടിവെള്ള വിതരണത്തിനായി കൊണ്ടുവന്ന വെള്ളവും ഉപയോഗിച്ച് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ അണച്ചത്.
പ്രദേശവാസികളായ ആറു കർഷകരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കൃഷി പൂർണ്ണമായും കത്തി നശിച്ചു. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകളാണ് നശിച്ചത്. ജല വിതരണത്തിനായി സ്ഥാപിച്ചിരുന്ന ഹോസുകളും നശിച്ചു.
ALSO READ: അഞ്ചല്‍ ചന്തയിലെ തീപിടുത്തം ആസൂത്രിതമെന്ന് ആരോപണം; വ്യക്തമായ അന്വേഷണം നടത്തണമെന്ന് വ്യാപാരികൾ